ഞാൻ എൻറെ ലൈഫിലും കൂട്ടുകാരുടെ ലൈഫിലും ഒക്കെ കണ്ടിട്ടുള്ള കുറെ മൊമെന്റ്സിൻറെ കളക്ഷനാണ് എൻറെ അടുത്ത സിനിമ…
ഞാൻ എൻറെ ലൈഫിലും കൂട്ടുകാരുടെ ലൈഫിലും ഒക്കെ കണ്ടിട്ടുള്ള കുറെ മൊമെന്റ്സിൻറെ കളക്ഷനാണ് എൻറെ അടുത്ത സിനിമ…

” ഹൃദയം ” വിനീത് ശ്രീനിവാസൻ കഥ എഴുതി സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രം ആയി വരുന്ന ചിത്രമാണ്. തന്റെ ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന്റെ വാക്കുകൾ കേൾക്കാം.

ഹൃദയം സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസൻ. സിനിമയെക്കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല എന്നു പറഞ്ഞ വിനീത് ശ്രീനിവാസൻ, ചിത്രം ഒരു ഫീൽ ഗുഡ് മൂവി അല്ല, ഡ്രാമയാണ് എന്ന് സ്ഥിരീകരിക്കുന്നു. ഇതിന് ജോണർ എന്നു പറയുന്നത് ഒരു പറയാത്ത ഫോർമാറ്റിൽ ഉള്ളതല്ല. ആ ഫോർമാറ്റിലുള്ള പടങ്ങൾ വന്നിട്ടുള്ളത് തന്നെയാണ്. ബേസിക്കലി ചിത്രം പറയുന്നത് ഒരു 17 വയസ്സ് തൊട്ട് ഏകദേശം എൻറെ പ്രായം വരെ ഉള്ള കാലഘട്ടത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ എൻറെ ലൈഫിലും കൂട്ടുകാരുടെ ലൈഫിലും ഒക്കെ കണ്ടിട്ടുള്ള കുറെ മോമെന്റ്സിൻറെ കളക്ഷനാണ് എൻറെ അടുത്ത സിനിമ. ഒരു ക്യാരക്ടർലൂടെ നമ്മളിങ്ങനെ യാത്ര ചെയ്ത്‌ യാത്ര ചെയ്ത്‌ ഒരു പോയിൻറ് വരെ എത്തുന്നതാണ് സിനിമ. ഒഴുകി ഒഴുകി പോകുന്ന ഒരു സിനിമയാണ്.

Leave a Reply

Close Menu