രജനീകാന്ത്, ചിരിഞ്ജീവി, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ ലൂസിഫര്‍ കണ്ട് വിളിച്ചിരുന്നു..
രജനീകാന്ത്, ചിരിഞ്ജീവി, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ ലൂസിഫര്‍ കണ്ട് വിളിച്ചിരുന്നു..

‘ ലൂസിഫര്‍ ‘ മലയാളത്തിലെ ഏറ്റവും വലിയ പണം വാരിയ ചിത്രങ്ങളില്‍ മുന്‍പന്തിയിലുള്ള ചിത്രങ്ങളിലൊന്ന്. കേരളമൊഴികെ ഒരു വിധം എല്ലായിടത്തും മലയാള സിനിമയുടെ ടോപ്പ് കളക്ഷനില്‍ ഒന്നാമതെത്തിയ ചിത്രം. 2019 ലെ ഏറ്റവും വലിയ വിജയമായ ചിത്രം, മുരളിഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിച്ച ആശീര്‍വാദ് നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം.

The CUE വിന് പൃഥ്വിരാജ് നല്‍കിയ അഭിമുഖത്തില്‍ നിന്നും. ലുസിഫര്‍ പോലുള്ള മാസ്സ് സിനിമകള്‍ എളുപ്പമാണെന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്. ഇന്‍റലിജെന്‍റ് ആയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ആസ്വാദന സംസ്കാരം ഇത്തരം സിനിമകളെ അംഗീകരിക്കുന്നതില്‍ വിമുഖത കാണിക്കാറുണ്ട്. രജനീകാന്ത്, ചിരിഞ്ജീവി, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ ലൂസിഫര്‍ കണ്ട് വിളിച്ചിരുന്നു, അക്ഷയ് കുമാര്‍ മെസ്സേജ് അയച്ചിരുന്നു.. പൃഥ്വിരാജ് പറയുന്നു.

ആദ്യ സിനിമക്ക് ഇവരില്‍ നിന്നാല്‍ ലഭിച്ച പ്രശംസ വലിയ നേട്ടമായാണ് കാണുന്നത്. ഈ മ യൗ പോലുള്ള സിനിമകള്‍ എക്കാലത്തും പ്രിയപ്പെട്ട സിനിമയായി കാണുന്ന ഒരാളാണ് ഞാന്‍. ഇന്‍റലിജന്‍റ് ആയ സിനിമകളെ പ്രോത്സാഹിപ്പിച്ച് ലൂസിഫര്‍ പോലുള്ള സിനിമകളെ അഭിനന്ദിക്കാന്‍ വിമുഖത കാണിക്കുന്ന പ്രേക്ഷകര്‍ ആണിവിടെ ഉള്ളത്. ലൂസിഫര്‍ പോലെ മാസ്സ് സ്വഭാവത്തില്‍ ചെയ്യുന്ന സിനിമകള്‍ അണ്ടര്‍ അപ്രഷിയേറ്റഡ് ആണ്. മാസ്സ് സിനിമകള്‍ സൃഷ്ടിക്കുന്നത് എളുപ്പമാണ് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ എനിക്ക് എളുപ്പമായിരുന്നില്ല. ലൂസിഫര്‍ പോലുള്ള സിനിമകള്‍ തരം താണതാണെന്നുള്ള അഭിപ്രായം ഞാന്‍ ചിലയിടത്തു കേട്ടിട്ടുണ്ട് – പൃഥ്വിരാജ് .

Leave a Reply

Close Menu