പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ചിത്രം ” ഹൃദയം ”, ഓണം റിലീസായി തിയേറ്ററുകളിലെത്തും…
പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ചിത്രം ” ഹൃദയം ”, ഓണം റിലീസായി തിയേറ്ററുകളിലെത്തും…

ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായെത്തുന്ന അടുത്ത ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും നായിക കഥാപാത്രത്തെ അവതരിപ്പിക്കും.

പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിലെ ആദ്യ ചിത്രത്തിന് ‘ ഹൃദയം ‘ എന്നാണ് പേര് നൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മേരിലാൻഡ് സിനിമാസ് ആണ്. വിശാഖ് സുബ്രഹ്മണ്യം പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിൽ കോ പ്രൊഡ്യൂസ് ചെയ്യുന്നത് നോബിൾ ബാബുതോമസ് ആണ്. ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം 2020 ഓണം റിലീസായാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

Leave a Reply

Close Menu