മലയാള സിനിമയുടെ ചരിത്രം.. ഹിറ്റടിച്ച് മോഹന്‍ലാല്‍ അഥവാ മോഹന്‍ലാല്‍ വുഡ്..
മലയാള സിനിമയുടെ ചരിത്രം.. ഹിറ്റടിച്ച് മോഹന്‍ലാല്‍ അഥവാ മോഹന്‍ലാല്‍ വുഡ്..

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഇരുപത്തി നാലാമത് ഇന്‍റര്‍നാഷണല്‍ കേരള ഫെസ്റ്റിവലിന് അനുബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച മലയാള സിനിമയുടെ ചരിത്രവും നേട്ടങ്ങളും കോര്‍ത്തിണക്കിയ ഫീച്ചറില്‍ നിന്ന്. റിപ്പോര്‍ട്ടിലൂടെ കണ്ണോടിക്കുമ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഹിറ്റടിച്ച് നില്‍ക്കുന്നതും, ഏറ്റവും കൂടുതല്‍ വട്ടം പരാമര്‍ശിക്കുന്ന പേരും മോഹന്‍ലാലിന്‍റേതാണ്.

ആദ്യ മലയാള സിനിമ – വികടകുമാരന്‍ (1928 – ജെ.സി.ഡാനിയേല്‍)
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം – ബാലന്‍ (1951- എസ്. നൊട്ടനി)
ആദ്യ മലയാള സൂപ്പര്‍ഹിറ്റ് – ജീവിത നൗക (1961 – ടി. ആര്‍. സുന്ദരം)
തുടങ്ങി അനവധി മലയാള ചരിത്രങ്ങള്‍ പറയുന്ന ഫീച്ചറില്‍ ഗോള്‍ഡന്‍ വര്‍ഷമായി 80’സ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പത്മരാജന്‍, എെ വി ശശി, ഭരതന്‍, ഹരിഹരന്‍, പ്രിയദര്‍ശന്‍, സിബി മലയില്‍ തുടങ്ങിയ സംവിധായകര്‍ കൊമേര്‍ഷ്യല്‍ ആയും കലാപരമായും ചിത്രങ്ങള്‍ പുറത്തിറക്കിയ വര്‍ഷം കണക്കിലെടാത്താണത്.

1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ ആണ് മോഹന്‍ലാല്‍ ഉദയം ചെയ്യുന്നത്. ‘One of the most Bankable star of malayalam cinema’ എന്നാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. 1986ല്‍ പുറത്തിറങ്ങിയ രാജാവിന്‍റെ മകന്‍ മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം എന്ന് പറയുന്നു.

മില്ലേനിയം ഹിറ്റ്
ഷാജി കെെലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 2000ല്‍ പുറത്തിറങ്ങിയ നരസിംഹം ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത് മില്ലേനിയം ഹിറ്റ് എന്നാണ്.
ഓസ്കാര്‍ നോമിനേഷന്‍
രാജിവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു 1977ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മലയാളത്തിലെ ആദ്യത്തെ ഓസ്കാര്‍ എന്‍ട്രിയായി സമര്‍പ്പിച്ച ചിത്രം.

ദൃശ്യം
2013 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചിത്രം. മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയമാണിത്. ദൃശ്യം സിനിമയിലൂടെയാണ് മലയാളത്തിൽ കോടി ക്ലബ് എന്ന ട്രെൻഡ് സ്റ്റാർട്ട് ആയത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ കയറിയ ചിത്രമാണ് ദൃശ്യം.
ആദ്യത്തെ 100 കോടി ചിത്രം
2016 റിലീസ് ചെയ്ത മോഹൻലാൽ ചിത്രം പുലിമുരുകൻ ആണ് 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ മലയാള ചിത്രം.

ലൂസിഫർ 2019
മോഹൻലാല്‍ ലീഡ് റോളിൽ എത്തിയ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആണ് മലയാളത്തിലെ ഏറ്റവും വലിയ ഗ്രോസര്‍. 150 കോടിയിൽ അധികം ചിത്രം ഗ്രോസ് നേടിയിരുന്നു.

Leave a Reply

Close Menu