ഒരു സംശയവുമില്ല, മോഹന്‍ലാല്‍ സാറാണെന്‍റെ ഇഷ്ടതാരം, കാരണം – കന്നട സൂപ്പര്‍ താരം രക്ഷിത് ഷെട്ടി…
ഒരു സംശയവുമില്ല, മോഹന്‍ലാല്‍ സാറാണെന്‍റെ ഇഷ്ടതാരം, കാരണം – കന്നട സൂപ്പര്‍ താരം രക്ഷിത് ഷെട്ടി…

ചെയ്യുന്ന സിനിമകള്‍ കൊണ്ടും അഭിനയം കൊണ്ടും കന്നട സിനിമയില്‍ വേറിട്ട് നില്‍ക്കുന്ന താരമാണ് രക്ഷിത് ഷെട്ടി. അവന്‍ ശ്രീമാന്‍ നാരായണയുടെ പ്രൊമോഷന്‍ ഭാഗമായുള്ള പരിപാടിയിലാണ് കന്നട താരം തന്‍റെ ഇഷ്ട മലയാളതാരത്തെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചില്‍ രക്ഷിത് ഷെട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യമാണ് മലയാളത്തിലെ ഇഷ്ടതാരം ആരാണെന്നത്. ഒരു സംശയവും വേണ്ട, മോഹന്‍ലാല്‍ സാര്‍ തന്നെയാണ് എന്‍റെ പ്രിയ നടന്‍. രക്ഷിത് ഷെട്ടി മറുപടി പറഞ്ഞു. നമ്മുടെ രാജ്യത്തുള്ള ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. ഒരു കൊമേഴ്സ്യല്‍ പടം അദ്ദേഹം വളരെ ഈസിയായി അഭിനയിക്കുന്നു, അതേ സമയം ഒരു ആര്‍ട്ട് സിനിമയും അഭിനയിക്കുന്നു. രക്ഷിത് ഷെട്ടി പറയുന്നു.

Leave a Reply

Close Menu