ഇതൊരു മാസ് ആക്ഷൻ ത്രില്ലർ ; മോഹൻലാൽ ചിത്രത്തെക്കുറിച്ച് ജീത്തു ജോസഫ്…
ഇതൊരു മാസ് ആക്ഷൻ ത്രില്ലർ ; മോഹൻലാൽ ചിത്രത്തെക്കുറിച്ച് ജീത്തു ജോസഫ്…

മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രമായിരുന്നു ദൃശ്യം. ഒരു സാധാരണ സിനിമ പ്രേക്ഷകനെ ഇത്തരത്തിൽ അമ്പരപ്പിച്ച സിനിമകൾ അപൂർവ്വം മാത്രം. സിനിമയുടെ ക്വാളിറ്റി മാത്രമല്ല ബോക്സ് ഓഫീസ് കളക്ഷനിൽ മലയാള സിനിമയെ സ്വപ്ന നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ ദൃശ്യം വഹിച്ച പങ്ക് വളരെ വലുതാണ്. മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം ഹിന്ദിയിലും തമിഴിലും കന്നടയിലും പതിപ്പുകൾ ഉണ്ടായി. തമിഴ് ജിത്തുജോസഫ് തന്നെയായിരുന്നു സംവിധാനം നിർവഹിച്ചത്. പിന്നാലെ ചിത്രത്തിന് ശ്രീലങ്കയിൽ റീമേക്ക് ഉണ്ടായിരുന്നു.

ആ ഭാഗ്യ ടീം ഒരിക്കൽക്കൂടി ഒന്നിക്കുകയാണ്. പക്ഷേ ഇത്തവണ ദൃശ്യം പോലെ ഒരു ചിത്രമായിരിക്കില്ല എന്ന് ജീത്തു ജോസഫ് ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തിൽ പറയുന്നു. തീർച്ചയായും ഇത് മറ്റൊരു ദൃശ്യമാവില്ല. ഒരു മാസ് സിനിമ ചെയ്യാനാണ് പ്ലാൻ. പക്ഷേ സ്ഥിരം ശൈലിയിലുള്ളതാകില്ല. റിയലിസ്റ്റിക് ടച്ചുള്ള ഒരു ആക്ഷൻ ത്രില്ലറാണ് ഉദ്ദേശിക്കുന്നത്. പല രാജ്യങ്ങളിൽ നടക്കുന്ന കഥയിൽ തൃഷയാണ് നായിക. അതുകൊണ്ടുതന്നെ ഇതൊരു ബിഗ് ബഡ്ജറ്റ് ചിത്രവുമാണ്.

ദൃശ്യവും മെമ്മറീസും നേടി വിജയം തനിക്ക് വെല്ലുവിളിയായി മാറിയെന്ന് ജീത്തു ജോസഫ് പറയുന്നു. ഇൗ വിജയങ്ങളോടെ തന്നിലുള്ള പ്രതീക്ഷ നിലനിർത്തുക എന്നതാണ് വെല്ലുവിളി. എന്നാലും റിസിൽടിനെ കുറിച്ച് ആശങ്കപെടാതെ സിനിമ ചെയ്യുകയാണ് തന്റെ രീതിയെന്നും ജീത്തു ജോസഫ് പറയുന്നു..

Leave a Reply

Close Menu