അമ്മയുടെ പ്രസിഡൻറ് സ്ഥാനം എങ്കിലും തിരിച്ചു തരുമോ, ഏവരെയും ചിരിപ്പിച്ച ഇന്നസെൻറ്..
അമ്മയുടെ പ്രസിഡൻറ് സ്ഥാനം എങ്കിലും തിരിച്ചു തരുമോ, ഏവരെയും ചിരിപ്പിച്ച ഇന്നസെൻറ്..

ലാലേട്ടൻ എന്ന പ്രതിഭാസത്തിന്റെ തോളുരുമിയ സൗഹൃദങ്ങൾ. ഓർമ്മയുടെ തങ്കചെപ്പിൽ ഒളിപ്പിച്ച ഒരായിരം ഓർമ്മകൾ. ഒരിക്കലും പിരിയാത്ത സ്നേഹ കൂട്ടങ്ങൾ ഒരു വേദിയിൽ അതായിരുന്നു മോഹൻലാലും കൂട്ടുകാരും @ 41 എന്ന പ്രോഗ്രാം. വളരെയേറെ നർമ മുഹൂർത്തങ്ങൾ ഉള്ള ആ പ്രോഗ്രാമിൽ ഇന്നസെൻറ് മൊത്തുള്ള ഒരു നർമ മുഹൂർത്തം.

ഇന്നസെന്റിന്റെ കൈപിടിച്ച് മോഹൻലാൽ വേദിയിലേക്ക്, തമാശ പറഞ്ഞും പാട്ടുപാടിയും ഇന്നസെൻറ് വേദിയെ കയ്യിലെടുത്തു. ഇരിഞ്ഞാലക്കുടക്കാർ തോൽപ്പിച്ചതിനാൽ എംപി ആയി ഡൽഹിക്കിനി പോകേണ്ട. അമ്മയുടെ പ്രസിഡൻറ് പദവി ഒഴിഞ്ഞതിനാൽ അതും പോയി. സിനിമയിലേക്കും വിളിക്കുന്നില്ല എല്ലാംകൊണ്ടും നഷ്ടം. അമ്മയുടെ പ്രസിഡൻറ് സ്ഥാനം എങ്കിലും തിരിച്ചു തരുമോ. ഇന്നസെൻറ് ചോദിച്ചു. ചോദ്യത്തിനുത്തരം മോഹൻലാൽ ഒരു ചെറു ചിരിയിൽ ഒതുക്കി..

Leave a Reply

Close Menu