മോളിവുഡിലെ ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടി ബിഗ് ബ്രദർ..
മോളിവുഡിലെ ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടി ബിഗ് ബ്രദർ..

ലൂസിഫർ ഇട്ടിമാണി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ അഭിനയിച്ച റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. മരക്കാർ അറബിക്കടലിന്‍റെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

ക്രിസ്മസ് റിലീസായാണ് ചിത്രം ഷൂട്ടിംഗ് നീണ്ടതിനാൽ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ സംവിധാനം സിദ്ദിഖ് ആണ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ചിത്രം ഓവർസീസ് റൈറ്റ്സിൽ റെക്കോർഡിട്ടതയാണ് അറിയുന്നത്.

ജനുവരിയിൽ വൈഡ് റിലീസിനെത്തുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് ആണ് നേടിയിരിക്കുന്നത്. ഈ ചിത്രത്തിൻറെ നോൺ ജിസിസി വിതരണാവകാശം ട്രൈകളർ എന്‍റര്‍ടെെന്‍മെന്‍റ്സ് ആണ്. മോഹൻലാലിൻറെ തന്നെ മരക്കാരിനാണ് ഇപ്പോഴത്തെ ജിസിസി റെക്കോർഡ് ഉള്ളത്. ഫാർസ് ഫിലിംസാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

Leave a Reply

Close Menu