ഈ കാര്യത്തില്‍ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് മോഹന്‍ലാല്‍..
ഈ കാര്യത്തില്‍ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് മോഹന്‍ലാല്‍..

മോഹന്‍ലാല്‍ തന്‍റെ ഓരോ കാഴ്ച്ചയിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരം. ആര്‍ഷ പ്രദീപ് ഓണ്‍ലെെന്‍ ഗ്രൂപ്പിലെഴുതിയ ഒരു കുറിപ്പ് വായിക്കാം..

From Facebook

പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ് ഇത്രയും വലിയ ക്രൂ ക്യാമറക്ക് പിന്നൽ നിൽക്കുമ്പോൾ എങ്ങനെ അതിന്റെ മുന്നിൽ നിന്നാൽ ഇമോഷൻ വരും, എങ്ങനെ അഭിനയിക്കാൻ പറ്റും എന്നൊക്കെ. ചില സിനിമകളിൽ ഈ ക്രൂ വിനു പുറമെ കാഴചക്കാരനായി സ്വയം പ്രത്യക്ഷപ്പെടേണ്ടി വരും. അതായത് കണ്ണാടി നോക്കി അഭിനയിക്കുന്ന ചില സന്ദർഭങ്ങളിൽ.

ഒരു കഥാപാത്രമായി സന്നിവേശിച്ചതിനു പകർന്നാടുമ്പോൾ അതിനെ കണ്ണാടിയിലൂടെ നോക്കി കാണുമ്പോൾ എത്രത്തോളം അത് അഭിനയത്തെ പ്രോത്സാഹിപ്പിക്കും എന്നത് ഒരു ചോദ്യം തന്നെയാണ്. ഈ കാര്യത്തിൽ പലപ്പോഴും അത്ഭുത പെടുത്തിയ നടനാണ് ‘മോഹൻലാൽ’. ഇമോഷൻ സീനുകളും കോമഡി ട്രക്കുകളും വളരെ അനായാസമായി കണ്ണാടിക്കു മുന്നിൽ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

Leave a Reply

Close Menu