പന്ത്രണ്ടിലേറെ തവണ ടേക്ക് പോയിട്ടും ക്ഷമയോടെ കാത്തിരുന്നു, ദേഷ്യപ്പെട്ടില്ല.. മിര്‍ന…
പന്ത്രണ്ടിലേറെ തവണ ടേക്ക് പോയിട്ടും ക്ഷമയോടെ കാത്തിരുന്നു, ദേഷ്യപ്പെട്ടില്ല.. മിര്‍ന…

മിര്‍ന, മലയാളത്തിലേക്ക് ഒരു പുതുമുഖ നായാിക കൂടി വരുകയാണ്. സിദ്ധിഖ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ബിഗ് ബ്രദര്‍ സിനിമയിലൂടെയാണ് മിര്‍ന വെള്ളിത്തിരയിലേക്ക് കാലെടുത്ത് വെക്കാന്‍ പോകുന്നത്. ടെെംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും.

ആദ്യ സീന്‍ തന്നെ ലാലേട്ടനുമായി ഉള്ളതായിരുന്നു. ഒരു പോലീസുകാരനെ ചീത്ത പറയുന്ന രംഗം. ലാലേട്ടനും അടുത്തുണ്ട്. വളരെ ടെന്‍ഷനോടെ ആയിരുന്നു അഭിനയിച്ചത്. ഒരു വലിയ താരത്തിന് മുന്നിലാണ് അഭിനയിക്കുന്നത് എന്ന തോന്നല്‍ അദ്ദേഹത്തിന്‍റെ സ്വഭാവത്തില്‍ അനുഭവപ്പെട്ടില്ല. അതു വളരെയധികം തന്നെ സഹായിച്ചു. മിര്‍ന പറയുന്നു.

ലാലേട്ടനൊപ്പമുള്ള അഭിനയം പലതും പഠിക്കാന്‍ സഹായിച്ചു. നമ്മള്‍ തെറ്റായി ചെയ്താലും അദ്ദേഹം ദേഷ്യപ്പെടില്ല. ഓരോ തവണയും ഞാന്‍ സോറി പറഞ്ഞു. സാരമില്ല സമയമെടുത്തോളു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചെറിയ കാര്യങ്ങള്‍ പോലും പറഞ്ഞു തരും. ഒരു രംഗം എങ്ങനെ കൂടുതല്‍ നന്നാക്കാം അതിന് സാധിക്കും എന്നു പറയുകയും അവസരം നല്‍കുകയും ചെയ്തു. വികാര രംഗങ്ങള്‍, ശരീര ഭാഷ എന്നിവയെക്കുറിച്ചും അദ്ദേഹം വളരെ കാര്യങ്ങള്‍ പറഞ്ഞു തന്നു..

Leave a Reply

Close Menu