വിഷുക്കാലം കീഴടക്കാന്‍ മരക്കാറെത്തുന്നു..കേരളത്തില്‍ മാത്രം 500 ന് മുകളില്‍ സ്ക്രീനില്‍ സാധ്യത..
വിഷുക്കാലം കീഴടക്കാന്‍ മരക്കാറെത്തുന്നു..കേരളത്തില്‍ മാത്രം 500 ന് മുകളില്‍ സ്ക്രീനില്‍ സാധ്യത..

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ഒന്നിക്കുന്ന മരക്കാര്‍ അറബികടലിന്‍റെ സിംഹം റിലീസിനായി ഏവരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഒപ്പം എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍.

ഏകദേശം 100 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമ അടുത്ത വര്‍ഷം മാര്‍ച്ച് 19ന് തീയ്യറ്ററുകളിലെത്തും. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ സ്നീക്ക് പീക്ക് ടീസര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

കേരളത്തില്‍ മാത്രം 500 ലധികം സ്ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മലയാളത്തിലെ ഒട്ടു മിക്ക ചിത്രങ്ങളും ഈദ് റിലീസിലേക്ക് മാറ്റി മരക്കാര്‍ സോളോ റിലീസായി തീയ്യറ്ററുകളിലെത്തും. ഏകദേശം തൊണ്ണൂറു ശതമാനത്തോളം തീയ്യറ്ററുകളിലും മരക്കാര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നു.

ആശീര്‍വ്വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്‍റെ ബാനറില്‍ സി ജെ റോയ് മൂണ്‍ഷോട്ട് എന്‍റര്‍ടെെന്‍സ്മെന്‍റ്സിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഓവര്‍സീസ് നേരത്തെ തന്നെ നല്ലൊരു തുകക്ക് വിറ്റ് പോയിരുന്നു. ഫാര്‍സിനാണ് വിതരണാവാശം.

ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം മരക്കാര്‍ ആകാനും സാധ്യത. ഏകദേശം അമ്പതില്‍ പരം രാജ്യങ്ങളിലാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.കാത്തിരിക്കാം മലയാളത്തിലെ ഏറ്റവും വലിയ ദൃശ്യ വിസ്മയത്തിനായ്

Leave a Reply

Close Menu