തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലെ ഇഷ്ടതാരം ആര്, ഒരൊറ്റ പേര് മാത്രം…
തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലെ ഇഷ്ടതാരം ആര്, ഒരൊറ്റ പേര് മാത്രം…

കല്ല്യാണി പ്രിയദർശൻ, മലയാളത്തിന് ഒട്ടും പരിയചയപ്പെടുത്തൽ ആവശ്യമില്ലാത്ത നടി. പ്രിയദർശൻ ലിസി ദമ്പതികളുടെ മകൾ. തെലുങ്കു ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി, ആദ്യ സിനിമയിലൂടെ പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയ നായിക.

ഹലോ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ കല്ല്യാണി സിനിമയില്‍ സജീവമാണിപ്പോള്‍. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ഹീറോ എന്ന സിനിമ ആണ് കല്ല്യാണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. മലയാളത്തിലും സജീവമാകുകയാണ് കല്ല്യാണി. മരക്കാർ അറബിക്കടലിന്റെ സിംഹം, ദുൽഖർ സൽമാന്റെ അടുത്ത ചിത്രം, പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ ചിത്രം എന്നിവയാണ് കല്ല്യാണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ച കല്ല്യാണിയുടെ പ്രിയപ്പെട്ട താരം ആര്. ഉത്തരം കേള്‍ക്കാം.

Leave a Reply

Close Menu