അന്ന് അക്കോസേട്ടനും ഉണ്ണിക്കുട്ടനും ഇരുന്നിടത്ത് സരിതയുമായ് ജയസൂര്യ…
അന്ന് അക്കോസേട്ടനും ഉണ്ണിക്കുട്ടനും ഇരുന്നിടത്ത് സരിതയുമായ് ജയസൂര്യ…

മലയാളികളുടെ പ്രിയതാരം ജയസൂര്യ ഇപ്പോൾ ഒരു യാത്രയിലാണ്. ഭാര്യ സരിത ജയസൂര്യയ്ക്കൊപ്പമാണ് ജയസൂര്യയുടെ യാത്ര. ജയസൂര്യ നായകനാകുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് പായ്ക്കപ്പായത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഷൂട്ടിങ്ങിന് ശേഷം വീണുകിട്ടിയ ഇടവേള വിനോദയാത്രയ്ക്കായി വിനിയോഗിക്കുകയാണ് താരമിപ്പോൾ. നേപ്പാളിലേക്കാണ് ജയസൂര്യ ഇത്തവണ അവധിക്കാലം ആഘോഷിക്കാനെത്തിയിരിക്കുന്നത്.

നേപ്പാള്‍, അതെ നമ്മുടെ യോദ്ധയിലെ ഉണ്ണിക്കുട്ടന്‍റെ നാട്. മലയാളികള്‍ക്കു ഒരിക്കലും മറക്കാനാകാത്ത യോദ്ധയിലെ ഒരു രംഗം ഓര്‍ത്തെടുത്ത് ജയസൂര്യ തന്‍റെ പ്രിയതമയുമായുള്ള ഫോട്ടോ പോസ്റ്റിയിരിക്കുന്നത്.

”@Nepal….
ഉണ്ണിക്കുട്ടനും …അക്കോസോട്ടനും…..ഇരുന്നയിടം….
(Yodha shooting spot…)”

Leave a Reply

Close Menu