റിലീസ് ചെയ്യാനിരിക്കുന്ന ബിഗ്ബ്രദറാണ് എനിക്ക് പ്രതീക്ഷ സമ്മാനിക്കുന്ന പുതിയ ചിത്രം ; ഇര്‍ഷാദ്..
റിലീസ് ചെയ്യാനിരിക്കുന്ന ബിഗ്ബ്രദറാണ് എനിക്ക് പ്രതീക്ഷ സമ്മാനിക്കുന്ന പുതിയ ചിത്രം ; ഇര്‍ഷാദ്..

മാറുന്ന സിനിമയ്ക്കൊപ്പമാണ് ഇർഷാദിന്റെ യാത്ര. നായകനും സഹനടനും പ്രതിനായകനുമായി പ്രേക്ഷകമനസ്സിൽനിൽക്കുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങളുമായി 35വർഷം നീണ്ടസിനിമായാത്ര.

അടുത്തിടെ തിയേറ്ററിലെത്തിയ യംസി ജോസഫ് സംവിധാനംചെയ്ത വികൃതി എന്ന ചിത്രത്തിലെ അളിയൻ വേഷം ഇർഷാദിനെ ശ്രദ്ധേയനാക്കുന്നു. ദിലീപ് നായകനാകുന്ന മൈസാന്റ എന്ന ചിത്രത്തലും ഇര്‍ഷാദ് അഭിനയിക്കുന്നുണ്ട്.

റിലീസ് ചെയ്യാനിരിക്കുന്ന സിദ്ദിക്ക് സംവിധാനംചെയ്യുന്ന മോഹൻലാൽ ചിത്രമായ ബിഗ്ബ്രദറാണ് എനിക്ക് പ്രതീക്ഷ സമ്മാനിക്കുന്ന പുതിയ ചിത്രം. സിദ്ദീക്കയുടെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം ഇതിനുമുൻപ് ഉണ്ടായിട്ടില്ല. ആ ചിത്രത്തിൽ ലാലേട്ടന്റെ കഥാപാത്രത്തിന് ഒപ്പമുള്ള പരീക്കർ എന്ന മുഴുനീളകഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്. ഇര്‍ഷാദ് പറയുന്നു..

Leave a Reply

Close Menu