ലാലിന് ആശംസകളും സപ്പോര്‍ട്ടും ഫാസില്‍…
ലാലിന് ആശംസകളും സപ്പോര്‍ട്ടും ഫാസില്‍…

മോഹന്‍ലാല്‍ എന്ന കലാകാരനെ നടനാക്കിയതില്‍ ഒരു പ്രധാന പങ്കു വഹിച്ച ആളാണല്ലോ സംവിധായകന്‍ ഫാസില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ തുടങ്ങിയ സൗഹൃദം. പിന്നെയും പല നിറത്തിലും സുഗന്ധത്തിലുമുള്ള പൂക്കള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. തന്നെ നടനാക്കിയ ഫാസിലിനോട് മോഹന്‍ലാല്‍ എപ്പോഴെങ്കിലും ഒരു സംവിധായകനാകാനുള്ള മോഹം മനസ്സിലുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ടോ ? അല്ലെങ്കില്‍ അതിന്‍റെയൊക്കെ സൂഷ്മമായ നിരീക്ഷണമോ പഠനമോ മോഹന്‍ലാലില്‍ ഉണ്ടായിരുന്നുവെന്ന് കരുതാനാകുമോ..?

അതിന് മറുപടിയായി ഫാസിലിന്‍റെ വാക്കുകള്‍ ഇങ്ങനെ….
”എന്‍റെ പല സിനിമകളിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമൊന്നും പറഞ്ഞിരുന്നില്ല. അതിനുള്ള ശ്രമങ്ങളോ പഠനമോ ഒന്നും എന്‍റെ സിനിമകളില്‍ ലാല്‍ നടത്തിയിട്ടുള്ളതായി എനിക്ക് തോന്നുന്നുമില്ല. എനിക്ക് തോന്നുന്നത് ഈ അടുത്ത കാലത്തുണ്ടായിട്ടുള്ള ഒരു ചിന്തയായിരിക്കണം ലാലിന്‍റെ ഈ മാറ്റം.

പുലിമുരുകന്‍, ഒടിയന്‍, ലൂസിഫര്‍ പോലുള്ള ബ്രഹ്മാണ്ഡ സിനിമകളില്‍ ആണല്ലോ ലാല്‍ ഈ അടുത്ത കാലങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്. അത്തരം സിനിമകളില്‍ അഭിനയിച്ചതിന്‍റെ അനുഭവം ആവാം ഒരു പക്ഷേ ലാലിനേയും സംവിധായകനാകാന്‍ പ്രേരിപ്പിച്ചത്. ഈയിടെ കൊച്ചിയില്‍ നടന്ന ലാല്‍ സിനിമകളുടെ ആഘോഷ വേളയില്‍ ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടപ്പോള്‍ ഞാനിങ്ങനെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് ലാല്‍ പറഞ്ഞിരുന്നു.

ഞാനപ്പോള്‍ ലാലിന് എല്ലാ ആശംസകളും സപ്പോര്‍ട്ടും നല്‍കുകയും ചെയ്തിരുന്നു. (ഫാസിലിന്‍റെ വാക്കുകള്‍, നാന വാരികയില്‍ നിന്നും.)

Leave a Reply

Close Menu