ജീത്തു ജോസഫ്, മോഹന്‍ലാല്‍-തൃഷ ചിത്രത്തില്‍ ദുര്‍ഗ്ഗ കൃഷ്ണയും…
ജീത്തു ജോസഫ്, മോഹന്‍ലാല്‍-തൃഷ ചിത്രത്തില്‍ ദുര്‍ഗ്ഗ കൃഷ്ണയും…

പൃഥ്വിരാജ് ചിത്രം വിമാനത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നടിയാണ് ദുര്‍ഗ്ഗ കൃഷണ. പ്രേതം 2, ലൗവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ദുര്‍ഗ്ഗ കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നര്‍ത്തകി കൂടിയാണ് ദുര്‍ഗ്ഗ.

മോഹന്‍ലാലും തൃഷയും കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ജീത്തു ജോസഫ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഒരു വലിയ ലാലേട്ടന്‍ ആരാധികയായ ദുര്‍ഗ്ഗ കൃഷണയുടെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്ന സ്വപ്ന സാക്ഷാത്ക്കാരം കൂടിയാകും സിനിമ.

‘ദൃശ്യം’ എന്ന ഇന്‍ഡസ്ട്രി ഹിറ്റായ ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും സിനിമ വളരെയേറെ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യക്കകത്തും പുറത്തുമായി ചിത്രീകരിക്കുന്ന സിനിമ ബിഗ് ബഡ്ജറ്റ് ചിത്രം ഡിസംബര്‍ പകുതിയോടെ ഷൂട്ടിങ്ങ് ആരംഭിക്കും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഫീഷ്യല്‍ അനൗണ്‍സ്മെന്‍റിനായി കാത്തിരിക്കാം..

Leave a Reply

Close Menu