ചരിത്രം രചിച്ച് ദൃശ്യം വീണ്ടും, ചെെനീസ് റീമേക്ക് ”ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്”…
ചരിത്രം രചിച്ച് ദൃശ്യം വീണ്ടും, ചെെനീസ് റീമേക്ക് ”ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്”…

മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്രം തിരുത്തി കുറിച്ച ചിത്രമാണ് ദൃശ്യം. 2013 ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം ബോക്സോഫീസില്‍ സമാനതകളില്ലാത്ത പ്രകനമാണ് കാഴ്ച്ച വെച്ചത്. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റ് വിജയം നേടിയിരുന്നു.

ഹിന്ദി, തമിഴ് തുടങ്ങി പ്രാദേശിക ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം ചെെനീസ് റീമേക്കിനുള്ള അനുവാദവും വാങ്ങിയിരുന്നത് വലിയ വാര്‍ത്ത ആയിരുന്നു. ഇപ്പോഴിതാ ചെെനീസ് റീമേക്കിന്‍റെ ട്രെെലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്ന പേരിലുള്ള ചിത്രത്തിന്‍റെ ട്രെെലറിന് വമ്പന്‍ സ്വീകരണമാണ്‌.

ചെെനീസ് റീമേക്കോടു കൂടി ചിത്രം ഇപ്പോള്‍ ഔദ്യോഗികമായി ഏഴ് ഭാഷകളില്‍ റീമേക്ക് ചെയ്തിരിക്കുന്നു. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത മലയാളച്ചിത്രം എന്ന റെക്കോര്‍ഡ് മണിച്ചിത്രത്താഴിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് ദൃശ്യം ആയിരിക്കാം..

Leave a Reply

Close Menu