സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്‍റെ ദര്‍ബാര്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ലാലേട്ടന്‍ റിലീസ് ചെയ്യും…
സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്‍റെ ദര്‍ബാര്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ലാലേട്ടന്‍ റിലീസ് ചെയ്യും…

എ.ആര്‍.മുരുഗദോസ്- രജനികാന്ത്- നയൻതാര ടീം ഒരുമിക്കുന്ന ചിത്രമാണ് ‘ദർബാർ’. രജനീകാന്ത് ഇരുപത്തഞ്ച് വര്‍ഷത്തിന് ശേഷം പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍.‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്.

നവംബര്‍ ഏഴ് വെെകീട്ട് അഞ്ചരക്കാണ് ദര്‍ബാര്‍ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങുന്നത്. മലയാളത്തിലുള്ള മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത് മോഹന്‍ലാലും, തമിഴിലേത് കമലഹാസനുമാണ്. 2020 പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.

Leave a Reply

Close Menu