മോഹന്‍ലാലിന്‍റെ പ്രത്യേകത ആരെയും മുറിവേല്‍പ്പിക്കാത്ത സ്വഭാവമാണ്, ബിഗ് ബ്രദര്‍ വിശേഷവുമായി സിദ്ധിഖ് …
മോഹന്‍ലാലിന്‍റെ പ്രത്യേകത ആരെയും മുറിവേല്‍പ്പിക്കാത്ത സ്വഭാവമാണ്, ബിഗ് ബ്രദര്‍ വിശേഷവുമായി സിദ്ധിഖ് …

ബിഗ് ബ്രദര്‍ മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ സിനിമയുടെ വിശേഷം. വെള്ളിനക്ഷത്രത്തിന് സിദ്ധിഖ് നല്‍കിയ അഭിമുഖത്തില്‍ നിന്നും. ബിഗ് ബ്രദറിന് 90 ദിവസമാണ് ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തിരുന്നത്, 110 ദിവസത്തോളം ഷൂട്ട് ചെയ്യേണ്ടതായി വന്നുവെന്ന് പറയുന്നു സിദ്ധിഖ്.

ഗാഥ എന്ന പെണ്‍കുട്ടി ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ബിഗ് ബ്രദര്‍. നായികയും ഹണി റോസും കഴിഞ്ഞാല്‍ പ്രധാന്യമുള്ള വേഷമാണത്. സിദ്ധിഖ് പറയുന്നു. മോഹന്‍ലാല്‍ സച്ചിതാനന്ദനാണ്, ബിഗ് ബ്രദര്‍ അനൂപ് മേനോന്‍. ഒരു ഡോക്ടറുടെ വേഷമാണ്, ഡോ. വിഷ്ണു.

മോഹന്‍ലാലിന്‍റെ അതിഗംഭീരമായ അഭിനയമാണ് ചിത്രത്തില്‍.അദ്ദേഹത്തിന്‍റെ പ്രത്യേകത ആരെയും മുറിവേല്‍പ്പിക്കാത്ത സ്വഭാവമാണ്, അതിനെക്കാള്‍ എന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്‍റെ സ്നേഹമാണ്. മനുഷ്യരോട് മാത്രമല്ല ചെടികളോടു പോലും അദ്ദേഹത്തിന് സ്നേഹമുണ്ട്. ചെടിയുടെ ഒരില പോലും നുള്ളാന്‍ അനുവദിക്കില്ല. ഷൂട്ടിങ്ങിനിടെ ഫ്രെയിമില്‍ ഏതെങ്കിലും മരം നിന്നാല്‍ അത് മറ്റ് ഭാഗത്തേക്ക് മാറ്റിക്കെട്ടാന്‍ നമ്മള്‍ ശ്രമിക്കും. അതു കണ്ടാല്‍ ലാല്‍ ഉടന്‍ ഇടപെടും. എന്തിനാ ആ ചെടിയെ ഉപദ്രവിക്കുന്നേ, ഞാനും ക്യാമറയും അല്‍പ്പം മാറി നിന്നാല്‍ പോരെയെന്ന് ചോദിക്കും.

അത്രക്ക് പ്രകൃതിയെ ഇഷ്ടപ്പെടുന്ന ആളാണ്. പുല്ലിലൂടെ ആരെങ്കിലും നടക്കുന്നത് കണ്ടാലും ചോദിക്കും. എന്തിനാ ആ പുല്ലിനെ നശിപ്പിക്കുന്നത്. ഈ ചിത്രത്തിനടയിലാണ് താനത് കണ്ടെത്തിയതെന്ന് പറയുന്നു സിദ്ധിഖ്. ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ ഷൂട്ട് നീണ്ടു ജനുവരി 16ന് റിലീസ് ചെയ്യും. മൂന്ന് പാട്ടുകളാണ് ചിത്രത്തില്‍ രണ്ടെണ്ണം റഫീഖ് അഹമ്മദും മറ്റൊന്ന് സന്തോഷ് വര്‍മ്മയുമാണ് എഴുതുന്നത്. ദീപക് ദേവാണ് സംഗീതം. ഫെെറ്റ് സുപ്രീം സുന്ദറും സില്‍വയും ചേര്‍ന്നാണ്.ഗൗരി ശങ്കര്‍ എഡിറ്റ് നിര്‍വ്വഹിക്കുന്ന ചിത്രം മൂന്നു ബാനറുകളാണ് ചെയ്തിരിക്കുന്നത്.

Leave a Reply

Close Menu