ബിഗ് ബ്രദര്‍ മോഷന്‍ പോസ്റ്റര്‍ ഇന്ന് ഏഴു മണിക്കു പുറത്തിറങ്ങും…
ബിഗ് ബ്രദര്‍ മോഷന്‍ പോസ്റ്റര്‍ ഇന്ന് ഏഴു മണിക്കു പുറത്തിറങ്ങും…

മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. മോഹന്‍ലാലിനൊപ്പം ബോളിലുഡ് താരം അര്‍ബ്ബാസ് ഖാന്‍, റജീന, സത്ന ടെറ്റസ്, ജനാര്‍ദ്ദനന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മോനോന്‍, ടിനി ടോം, ചെമ്പന്‍ വിനോദ് എന്നിവരും അഭിനയിക്കുന്നു. ബാംഗ്ലൂരുവാണ് പ്രധാന ലൊക്കേഷന്‍.

വിയറ്റ്നാം കോളനി, ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധിഖ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലത്തുന്ന ബിഗ് ബ്രദന്‍റെ മോഷന്‍ പോസ്റ്റര്‍ ഇന്ന് വെെകുന്നേരം ഏഴു മണിക്കെത്തും. സിനിമയുടെ പ്രമേയമോ, മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ചോ മറ്റു വിശേഷങ്ങള്‍ ഇതു വരെ പുറത്തു വിട്ടിട്ടില്ല..

Leave a Reply

Close Menu