മരക്കാര്‍ അറബികടലിന്‍റെ സിംഹം ഒരു മെെല്‍സ്റ്റോണ്‍ ആയിരിക്കും, എന്‍റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രം..
മരക്കാര്‍ അറബികടലിന്‍റെ സിംഹം ഒരു മെെല്‍സ്റ്റോണ്‍ ആയിരിക്കും, എന്‍റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രം..

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്‍റേതായി റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം. ഷൂട്ടിങ്ങ് പൂര്‍ത്തിയായ ചിത്രത്തിന്‍റെ ഡബ്ബിങ്ങ് വര്‍ക്കുകളും വി. എഫ്. എക്സും പുരോഗമിക്കുകയാണ്. മോഹന്‍ലാലിനെ കൂടാതെ പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്ല്യാണി പ്രിയദര്‍ശന്‍, പ്രഭു, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിന്‍റെ ഭാഗമായുണ്ട്.

ചിത്രത്തിന്‍റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സാബു സിറിള്‍ ആണ്. ഗോവയില്‍ നടന്ന ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മരക്കാറിനെക്കുറിച്ച് സാബു സിറിളിന്‍റെ വാക്കുകള്‍ ഇപ്രാരമായിരുന്നു.

”മരക്കാരിന്റെ ബജറ്റ് കേട്ടാൽ നിങ്ങൾ ഒരുപക്ഷെ വിശ്വസിക്കില്ലായിരിക്കും. ഒരു മലയാളം പടത്തിന് ഇത്രയും വലിയൊരു തുക മുടക്കാൻ ആരെങ്കിലും ഉണ്ടാകുമോ എന്ന് വരെ സംശയം തോന്നിയേക്കാം…ഇതൊരു മൈൽസ്റ്റോൺ ആയിരിക്കും എന്റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നുമാകും”.

Leave a Reply

Close Menu