മീറ്റിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനെ മോഹന്‍ലാല്‍ ശകാരിച്ചോ? സത്യം ഈ വീഡിയോ പറയും..
മീറ്റിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനെ മോഹന്‍ലാല്‍ ശകാരിച്ചോ? സത്യം ഈ വീഡിയോ പറയും..

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മീറ്റിങ്ങിനിടെ മാധ്യമപ്രവർത്തകനോട് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ദേഷ്യപ്പെട്ടു എന്ന രീതിയിൽ വാർത്തകളും വന്നു. ഫോട്ടോഗ്രാഫർക്കു നേരെ കൈ ചൂണ്ടി സംസാരിക്കുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.

മാധ്യമപ്രവർത്തകനെ ചീത്ത വിളിച്ച് മോഹൻലാൽ എന്ന തലക്കെട്ടോട് കൂടിയാണ് ഈ വീഡിയോ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ഈ വീഡിയോയുടെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. സിനിമാ മാസികയായ നാനയുടെ ഫോട്ടോഗ്രാഫർ മോഹനോട് തമാശരൂപേണ ചൂടാകുന്ന മോഹൻലാലിന്റെ വീഡിയാേയാണ് പ്രചരിപ്പിക്കപ്പെട്ടത്.

അമ്മയുടെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് മീറ്റിങ് കഴിഞ്ഞ് മുറിക്കാനായി ഒരു കേക്ക് സംഘാടകർ തയ്യാറാക്കിയിരുന്നു. കേക്കിൽ ചാരിനിൽക്കരുതെന്ന് മോഹനോട് പറയുന്ന മോഹൻലാലിന്റെ വാക്കുകൾ വളച്ചൊടിച്ചാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഇതിന്റെ യഥാർഥ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ പറയുന്നത് കേട്ട് മോഹൻ ഉൾപ്പടെയുള്ള മാധ്യമപ്രവർത്തകരും ചിരിക്കുന്നതും മോഹൻ അവിടുന്നു മാറിനിൽക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്.

Leave a Reply

Close Menu