ലൂസിഫറിലെ പൊട്ടിപ്പൊളിഞ്ഞ പള്ളി പുതുക്കി പണിത് നിര്‍മാതാവ്…
ലൂസിഫറിലെ പൊട്ടിപ്പൊളിഞ്ഞ പള്ളി പുതുക്കി പണിത് നിര്‍മാതാവ്…

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിൽ ചിത്രീകരിച്ച പള്ളി പുതുക്കി പണിതുനൽകി ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ. ഇടുക്കിയിലെ ഉപ്പുതറയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിയാണ് ആശിർവാദ് സിനിമാസ് പുതുക്കി പണിത് നൽകിയത്. മോഹൻലാലും മഞ്ജുവാര്യരും അഭിനയിച്ച സുപ്രധാനമായ ഒരു രംഗം ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു.

ലൂസിഫറിന് വേണ്ടി ഈ പള്ളി സെറ്റിട്ടതാണെന്നാണ് പലരും കരുതിയത്. സിനിമ പൂർത്തിയായാൽ പള്ളി പുതുക്കി പണിയുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ലൂസിഫർ ഗംഭീര വിജയമായതോടെ എട്ടു ലക്ഷം രൂപ മുടക്കി പള്ളി പുതുക്കി പണിയുകയായിരുന്നു.

ജെ.എം വിൽക്കി എന്ന സായിപ്പ് സ്ഥാപിച്ച ദേവാലയമായിരുന്നു ഇത്. പേര് സിഎസ്ഐ പള്ളിയെന്നായിരുന്നുവെങ്കിലും മാർത്തോമ്മ, ഓർത്തഡോക്സ്, യാക്കോബായ സഭകളിലെ വൈദികർ ഇവിടെ കുർബ്ബാന അർപ്പിച്ചിരുന്നു. പിന്നീട് ഓരോ സഭകൾക്കും വെവ്വേറെ ദേവാലയങ്ങൾ സ്ഥാപിക്കപ്പെട്ടതോടെ ഈ പള്ളിയിൽ വിശ്വാസികളുടെ തിരക്കു കുറഞ്ഞു. അതോടെ ആളനക്കമില്ലാതെ കാടുപിടിച്ച അവസ്ഥയായി. 2016 ൽ ഈ പള്ളിയുടെ ചുമതല ഒരു വൈദികൻ ഏറ്റെടുത്തു. പിന്നീടാണ് ലൂസിഫറിന്റെ അണിയറ പ്രവർത്തകർ ഷൂട്ടിങ്ങിനായി പള്ളി ആവശ്യപ്പെട്ടത്.

Leave a Reply

Close Menu