സേതുമാധവൻ വീടുവിട്ട് ഇറങ്ങിയിട്ട് 30 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു…
സേതുമാധവൻ വീടുവിട്ട് ഇറങ്ങിയിട്ട് 30 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു…

സേതുമാധവൻ വീടുവിട്ട് ഇറങ്ങിയിട്ട് 30 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. കോടതി വെറുതെ വിട്ടാലും സാഹചര്യങ്ങൾ സമ്മാനിച്ച ജീവപര്യന്തം അയാൾ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകണം. സഫലമാകാത്ത സ്വപ്നങ്ങളുമായി വിജനമായ തെരുവുകളിലൂടെയും ഏകാന്തമായ പാതിരാവുകളിലൂടെയും അലഞ്ഞുതിരിയുന്നുണ്ടാകണം.

മോഹൻലാൽ എന്ന നടനെ മലയാളികളുടെ ചേതനയോട് ഇത്രത്തോളം ചേർത്തുനിർത്തിയ മറ്റൊരു കഥാപാത്രം ഉണ്ടാകില്ല, കിരീടത്തിലെ സേതുമാധവനെപ്പോലെ. സാഹചര്യങ്ങൾ ജീവിത വഴികളെ എങ്ങനെയെല്ലാം മാറ്റത്തീർക്കുന്നുവെന്ന് ഇതുപോലെ മലയാളികളെ അനുഭവിപ്പിച്ച സിനിമകളും അധികമുണ്ടാകില്ല. മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ സേതു വിധി തെളിച്ച വഴിയിലൂടെ സഞ്ചാരം തുടങ്ങിയത് 1989 ജൂലായ് ഏഴിനാണ്.

എന്തുകൊണ്ടാണ് സേതുമാധവനോട് മലയാളികൾക്ക് അത്രയേറെ അടുപ്പവും അനുകമ്പയും തോന്നിയത്? സേതു ഒരു മാതൃക തന്നെയായിരുന്നു. രണ്ടുപകുതികളിലൂടെ, മനുഷ്യന്റെ രണ്ടു പരിധികളെ കാട്ടിത്തന്ന മാതൃക. അന്നത്തെ സിനിമാസ്വാദകന് കാണാനും താരതമ്യംചെയ്യാനും തിരുത്താനും സ്നേഹിക്കാനും സഹതപിക്കാനും ഏറ്റവും എളുപ്പമുള്ള മാതൃക.

പത്രമാസികകൽ വരുന്ന പുരാണകഥകൾ വളളിപുള്ളി വിടാതെ രാത്രി അമ്മയ്ക്ക് വായിച്ചുകൊടുക്കുമ്പോൾ സേതുവിന് ഒരിക്കലും ക്ഷമകെട്ടില്ല. ശമ്പള ദിവസം അച്ഛൻ പണിയെടുക്കുന്ന പോലീസ് സ്റ്റേഷനുമുന്നിൽ ചെന്ന് വീട്ടാവശ്യത്തിനായി കൈനീട്ടാൻ ഒരു മടിയുമുണ്ടായില്ല. കൂട്ടത്തിൽ, അച്ഛന്റെ സന്തോഷത്തിന് ഒരു കുപ്പി കൂടി വാങ്ങുന്ന കാര്യം പറയാൻ അയാൾ മറന്നില്ല. മുത്തശ്ശിയുടെ പഴംപുരാണങ്ങൾ എത്ര കേട്ടിട്ടും ഒട്ടും മുഷിച്ചിലുണ്ടായതുമില്ല. കൺനിറയെ കാണാൻകിട്ടുന്നില്ലല്ലോ എന്ന് മുറപ്പെണ്ണിനോട് പരിഭവം പറയാൻ ലജ്ജയുമുണ്ടായില്ല. തല്ലും കൊലയും അയാൾക്ക് പേടിയായിരുന്നു.

കിരീടത്തിന്റെ ആദ്യപകുതിയിൽ സേതു പൂർണനായിരുന്നു. അന്നത്തെ കുടുംബഘടനയ്ക്കകത്ത് എല്ലാം തികഞ്ഞ ഒരു ആൾരൂപം. കിരീടത്തിന്റെ ആദ്യപകുതിയിലെ സേതുവിന് നഷ്ടപ്പെടാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ സേതുവിനെ ആഗ്രഹിക്കാത്തവർ കുറയും. അതുകൊണ്ടാണ് തെറ്റിൽനിന്ന് തെറ്റിലേക്ക് തെന്നിവീഴുമ്പോൾ, പോകല്ലേ, പോകല്ലേ എന്ന് സേതുവിന്റെ അച്ഛൻ അച്യുതൻ നായരെപ്പോലെ ഓരോ കാഴ്ചക്കാരനും ഉള്ളംപിടിഞ്ഞ് നിശ്ശബ്ദമായി വിലക്കിയത്. ലോഹിതദാസിനെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ സേതുമാധവന് കിട്ടിയ അനുകമ്പയുടെ ചെറിയൊരനുപാതം അനുകമ്പപോലും കിട്ടിയ നായകൻമാരെ മലയാള സാഹിത്യം സൃഷ്ടിച്ചിട്ടില്ല എന്ന് കൽപ്പറ്റ നാരായണൻ (അയാൾ ഏകാന്തത വായിച്ചു) എഴുതിയിട്ടുണ്ട്.

കിരീടത്തിലെ സേതുമാധവൻ കുടുംബത്തിന്റെ കരുതലുകളുടെയും ത്യാഗത്തിന്റെയും സന്തതിയായിരുന്നു. അതുകൊണ്ടാണ് ആ ചരട് ഒരിടത്തുപൊട്ടിയപ്പോൾ സേതുവിന്റെ കുടുംബം കുത്തഴിഞ്ഞുവീണത്.

ആ പൂർണതയിൽനിന്നാണ് അയാൾ ഒരു മണിക്കൂറിനകം വീടും നാടും ഭയക്കുന്ന കുറ്റവാളിയും കൊലപാതകിയുമായത്. അതൊരു തുടക്കമായിരുന്നു. പിന്നെയും ഏറെക്കഴിഞ്ഞാണ് വീടോ കുടുംബമോ ഇല്ലാതെ മട്ടാഞ്ചേരിയിൽ ജനിക്കുകയും കൊച്ചിയിൽ വളരുകയും ചെയ്യുന്ന ഒട്ടേറെ ക്വട്ടേഷൻ സംഘങ്ങൾ മലയാള സിനിമയിൽ ഒരു തറവാട് തന്നെ സൃഷ്ടിച്ചത്.

അതേ സേതു, പിന്നീട് സ്വന്തം വിധി നിശ്ചയിക്കാൻ കോടതി സ്വയമുണ്ടാക്കുമെന്ന് പറഞ്ഞ് മംഗലശ്ശേരി നീലകണ്ഠനായും കാർത്തികേയനായും പുനർജനിച്ചിട്ടുണ്ട് (ദേവാസുരം, രാവണപ്രഭു). അവിടെ കൊല്ലാനും ചാകാനും മടിക്കാത്തവനായിരുന്നു നായകൻ.

നിലനിൽക്കുന്ന നിയമസംവിധാനത്തെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് വ്യക്തികൾ സ്വയമുണ്ടാക്കുന്ന നിയമങ്ങളും, ക്രിമിനൽ വാഴ്ചയും കേഡീ പണം പിരിവുമെല്ലാം മലയാളികൾ ഇത്ര അടുത്തുനിന്നും ഇത്ര തെളിച്ചത്തോടെയും ആദ്യം കണ്ടതും കിരീടത്തിലാകണം. അതുകൊണ്ടാണല്ലോ, മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മോഹൻരാജ് എന്ന നടനെ നമ്മൾ കീരിക്കാടൻ ജോസ് എന്നു മാത്രം ഓർക്കുന്നത്.

Courtesy : Mathrubhumi

Leave a Reply

Close Menu