മാജിക്കലായുളള ആ പെര്‍ഫോമന്‍സുകള്‍ക്ക് നന്ദി യുവി! യുവരാജ് സിങിന് ആശംസകളുമായി മോഹന്‍ലാല്‍..
മാജിക്കലായുളള ആ പെര്‍ഫോമന്‍സുകള്‍ക്ക് നന്ദി യുവി! യുവരാജ് സിങിന് ആശംസകളുമായി മോഹന്‍ലാല്‍..

യുവരാജ് സിങ്ങിന്റെ വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസം ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ യുവി വര്‍ഷങ്ങള്‍ നീണ്ട കരിയറിനൊടുവിലാണ് ക്രീസ് വിട്ടത്. യുവരാജിന് യാത്രയയപ്പ് നല്‍കി സഹതാരങ്ങളും സിനിമ രംഗത്തു നിന്നുളളവരുമെല്ലാം എത്തിയിരുന്നു. എല്ലാവരും താരത്തിന് ആശംസകള്‍ നേര്‍ന്നും നന്ദി അറിയിച്ചുകൊണ്ടുമായിരുന്നു എത്തിയിരുന്നത്.

മാജിക്കലായ ആ പെര്‍ഫോമന്‍സുകള്‍ക്ക് നന്ദി, എല്ലാ ആശംസകളും നേരുന്നു എന്നായിരുന്നു നടന്‍ മോഹന്‍ലാല്‍ യുവിയെക്കുറിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. 2011ലോകകപ്പ് സമയത്തെ യുവിയുടെ ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ് വന്നത്. മോഹന്‍ലാലിന് പിന്നാലെ താരത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ് സുകുമാരനും എത്തിയിരുന്നു.

Leave a Reply

Close Menu