മോഹൻലാലും മമ്മൂട്ടിയും ഇങ്ങനെയാണ്!! ഇച്ചാക്കയുടെ പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങളെ കുറിച്ച് ലാലേട്ടൻ…
മോഹൻലാലും മമ്മൂട്ടിയും ഇങ്ങനെയാണ്!! ഇച്ചാക്കയുടെ പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങളെ കുറിച്ച് ലാലേട്ടൻ…

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളെ ചൊല്ലി ഫാൻസുകൾക്കിടയിൽ തർക്കമാണെങ്കിലും ജീവിതത്തിൽ മികച്ച സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഏകദേശം ഒരേ സമയത്ത് തന്നെയായിരുന്നു ഇരുവരും സിനിമയിൽ സജീവമായതും സൂപ്പർ സ്റ്റാർ പദവിയിലേയ്ക്ക് എത്തിയതു. പലപ്പോഴും കഥാപാത്രത്തിനെ അടിസ്ഥാനമാക്കിയാകും സൂപ്പർ താരങ്ങളുടെ സിനിമയെ കുറിച്ചുളള ചർച്ചകൾ നടക്കുക.

മലയാള സിനിമയിൽ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് ലാലേട്ടനും മമ്മൂക്കയും. ഇവരുടെ സൗഹൃദ നിമിഷങ്ങൾക്ക് പ്രേക്ഷകർ പലപ്പോഴും കാഴ്ചക്കാരാവാറുണ്ട് മോഹൻലാൽ ഇച്ചാക്ക എന്നാണ് മമ്മൂക്കയെ വിളിക്കുന്നത് . ചിത്രങ്ങൾക്ക് മികച്ച പിന്തുണയാണ് ഇരുവരും പരസ്പരം നൽകാറുളളത്. ഇപ്പോഴിത മമ്മൂക്ക അഭിനയിച്ച പ്രിയപ്പെട്ട അ‍ഞ്ച് ചിത്രങ്ങളെ കുറിച്ച് ലാലേട്ടൻ‌. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനോടായിരുന്നു താരം പ്രതികരിച്ചത്.

നേരത്തെ മുതൽ തന്നെ ഇരുവരും ഒരുമിച്ച് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിഥി വേഷത്തിലും അല്ലാതേയുമുള്ള 55 ൽ പരം ചിത്രങ്ങളിലായിരുന്നു താരരാജക്കന്മാർ ഒന്നിച്ചെത്തിയത്. ഇവയെല്ലാം തിയേറ്ററുകളിവ്‍ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുമായിരുന്നു. ട്വിന്റി ട്വന്റി , ഹരികൃഷ്ണൻസുമൊക്കെ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്.

മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിൽ മമ്മൂട്ടി സ്പെഷ്യൽ പതിപ്പിനു വേണ്ടിയായിരൂന്നു മമ്മൂട്ടിയുടെ ഇഷ്ടപ്പെട്ട അഞ്ച് സിനിമ കളെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. ന്യൂഡൽഹി, ഒരു വടക്കൻ വീരഗാഥ, മൃഗയ, ഫ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് , ഹരികൃഷ്ണൻസ് എന്നീവയാണ് ലലേട്ടന്റെ പ്രിയപ്പെട്ട മമ്മൂക്ക ചിത്രങ്ങൾ.

Leave a Reply

Close Menu