പ്രിയ അനുജത്തിക്ക് ആദരാഞ്ജലികള്‍, ലാലേട്ടന്‍റെ ആരാധിക നാദിയ വിട പറഞ്ഞു…
പ്രിയ അനുജത്തിക്ക് ആദരാഞ്ജലികള്‍, ലാലേട്ടന്‍റെ ആരാധിക നാദിയ വിട പറഞ്ഞു…

ഇഷ്ടസിനിമാതാരങ്ങളെ ഒരൊറ്റ തവണയെങ്കിലും കാണണമെന്നാഗ്രഹിക്കുന്നവരാണ് ആരാധകർ. ആഗ്രഹം സ്വപ്നം പോലെ മുന്നിൽ വന്നു മുട്ടു കുത്തിയാലോ? അത്തരത്തിലൊരു സ്വപ്നനിമിഷത്തിനാണ് കുവൈത്ത് വേദിയായത്.

മോഹൻലാലിൻറെ കടുത്ത ആരാധികക്കു മുന്നില്‍ താരം മുട്ടുകുത്തിനിന്നു. ജൻമനാ ഉള്ള വൈകല്യം മൂലം വീൽചെയറിൻറെ സഹായത്തോടെ ജീവിക്കുന്ന നാദിയക്കാണ് അന്ന് ആഗ്രഹസാക്ഷാത്കാരം. 36 കാരിയാണ് നാദിയ.

ആ ആരാധിക ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിലുള്ള അഹമ്മദി ആശുപത്രിയിൽ ജനിച്ച നാദിയ അനാഥയാണ്. നേഴ്സുമാരാണ് പരിചരിച്ചത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാരില്‍ നിന്ന് അവരുടെ ഭാഷ പഠിച്ചു. അങ്ങനെ മലയാളസിനിമകൾ കണ്ടു. മോഹൻലാലിൻറെ ആരാധികയായി.

പ്രിയ അനുജത്തിക്ക് ആദരാഞ്ജലികള്‍..

Leave a Reply

Close Menu