‘അന്ന്, ലാലേട്ടന്‍ വിളിച്ചിട്ട് ഫോണെടുക്കാതിരുന്നത് വലിയ വിവാദമായി..’..
‘അന്ന്, ലാലേട്ടന്‍ വിളിച്ചിട്ട് ഫോണെടുക്കാതിരുന്നത് വലിയ വിവാദമായി..’..

സിനിമയിലെ നായകൻമാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ പലപ്പോഴും പല സംവിധായകർക്കും നിർമാതാക്കൾക്കും നിരാശയാവും ഫലം. മലയാളത്തിലും ഇത് സർവസാധാരണമാണ്. ഇന്നത്തെ യുവതാരങ്ങളിൽ ഇത്തരത്തിൽ പല പരാതികളും നിരന്തരം കേൾക്കാറുള്ള നടനാണ് ആസിഫ് അലി. സിനിമയിൽ വരുന്നതിനു മുമ്പെ സുഹൃത്തുക്കളടക്കമുള്ളവർ പരാതി പറയുന്ന ഇക്കാര്യം ഒരു വിവാദത്തിൽ വരെ കൊണ്ടു ചെന്നെത്തിച്ചുവെന്ന് പറയുകയാണ് ആസിഫ്. ഏഷ്യാവില്ലെയ്ക്കു നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫോണിന്റെ കാര്യത്തിൽ എനിക്കൊന്നും ചെയ്യാനാകില്ല. സിനിമയിൽ വരുന്നതിനു മുമ്പെ ഉള്ള പ്രശ്നമാണ്. ആസിഫ് പറയുന്നു. ഞാനുൾപ്പെട്ട ആദ്യ വിവാദം നിങ്ങൾ ഓർക്കുന്നുണ്ടാവും. മോഹൻലാൽ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്നതായിരുന്നു അത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കളിക്കാമെന്നു ഞാൻ പറഞ്ഞിരുന്നു. പക്ഷേ ബാച്ചിലർ പാർട്ടിയുടെ ഷൂട്ട് നടക്കുന്ന സമയമായിരുന്നു. ഷൂട്ട് വേണ്ടെന്നു വച്ച് എനിക്കു പോകാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ കുറെ പ്രശ്നങ്ങളായി ഇരിക്കുമ്പോഴാണ് ലാലേട്ടൻ വിളിക്കുന്നത്.

ആ സമയത്ത് ഫോൺ എന്റെ കൈവശമുണ്ടായിരുന്നില്ല. ഹോട്ടലിൽ വച്ചിരിക്കുകയായിരുന്നു. ലാലേട്ടൻ വിളിച്ചിട്ട് എടുക്കാഞ്ഞത് വലിയ പ്രശ്നമായി. എന്നാൽ ആ ഒരൊറ്റ പ്രശ്നം കൊണ്ട് എനിക്കെന്റെ പഴയ കോളേജ് കൂട്ടുകാരെയൊക്കെ തിരിച്ചുകിട്ടി. നീ മോഹൻലാൽ വിളിച്ചിട്ട് ഫോണെടുത്തില്ല അല്ലേ അപ്പോൾ നമ്മൾ ഒന്നും വിളിച്ചിട്ട് എടുത്തില്ലെങ്കിലും അത്ഭുതമൊന്നുമില്ലെന്നു പറഞ്ഞ്.

Leave a Reply

Close Menu