ചരിത്രം കുറിച്ച് ലൂസിഫര്‍; 200 കോടി കടക്കുന്ന ആദ്യ മലയാള ചിത്രം…
ചരിത്രം കുറിച്ച് ലൂസിഫര്‍; 200 കോടി കടക്കുന്ന ആദ്യ മലയാള ചിത്രം…

ചരിത്രം തിരുത്തി ലൂസിഫര്‍ 200 കോടി ക്ലബ്ബിലേക്ക്. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ലൂസിഫര്‍. ഒരു കാലത്ത് 100 കോടി ക്ലബ്ബില്‍ അംഗമാകുന്ന മലയാളം ചിത്രങ്ങള്‍ അപൂര്‍വ്വമാണെങ്കില്‍ മോഹന്‍ലാല്‍ തന്നെ നായകനായെത്തിയ പുലിമുരുകന്‍ 150 കോടി പിന്നിട്ട് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആ നേട്ടത്തെയും പിന്നിലാക്കിയാണ് ലൂസിഫറിന്‍റെ ചരിത്ര വിജയം.

പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100-150 കോടി നേട്ടങ്ങള്‍ അതിവേഗത്തിലായിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്‌സ്ഓഫീസ് നേട്ടം. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയത് വെറും എട്ട് ദിവസങ്ങള്‍ കൊണ്ടാണെങ്കില്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത് വെറും 21 ദിവസങ്ങള്‍ കൊണ്ടാണ്.

പ്രധാന കേന്ദ്രങ്ങളില്‍ ചില ഹൗസ്ഫുള്‍ ഷോകള്‍ ലഭിക്കുന്നതിനൊപ്പം മിക്ക പ്രദര്‍ശനങ്ങള്‍ക്കും 85-90 ശതമാനം തീയേറ്റര്‍ ഒക്കുപ്പന്‍സിയും ലഭിക്കുന്നുണ്ട് ഇപ്പോഴും ചിത്രത്തിന്. റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടെങ്കിലുംഷോകളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ലൂസിഫറിന് നാളെയുള്ളത് 36 പ്രദര്‍ശനങ്ങളാണ്. ചെന്നൈ ഉള്‍പ്പെടെ മലയാളികള്‍ ധാരാളമുള്ള മെട്രോ നഗരങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണം തുടരുകയാണ്.

Leave a Reply

Close Menu