മമ്മൂക്ക, ലാലേട്ടന്‍ പിന്നെ മഞ്ജു ചേച്ചിയും! അത്ഭുതപ്പെടുത്തിയ താരങ്ങളെക്കുറിച്ച് അജു വര്‍ഗീസ്…
മമ്മൂക്ക, ലാലേട്ടന്‍ പിന്നെ മഞ്ജു ചേച്ചിയും! അത്ഭുതപ്പെടുത്തിയ താരങ്ങളെക്കുറിച്ച് അജു വര്‍ഗീസ്…

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. കുട്ടുവെന്ന കഥാപാത്രത്തെയായിരുന്നു അജു അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകരണമായിരുന്നു ഈ താരത്തിന് ലഭിച്ചത്. അഭിനയത്തിന് പുറമേ അസോസിയേറ്റായും അജു പ്രവര്‍ത്തിച്ചിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷമാണ് ഈ പണി അത്ര നിസ്സാരമല്ലെന്ന് മനസ്സിലാക്കിയതെന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കടുത്ത ആരാധകനാണ് താനെന്ന് അജു തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. അവരെ കാണുമ്പോഴൊക്കെ ആ അത്ഭുതം പുറത്തെടുക്കാറുമുണ്ട്. ട്രോളര്‍മാരെ വെല്ലുന്ന തരത്തിലുള്ള സെല്‍ഫ് ട്രോളുമായും താരമെത്താറുണ്ട്.

താനൊരുപാട് ഇഷ്ടപ്പെടുന്ന മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമെല്ലാം അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് അജു വര്‍ഗീസ്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ താരം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. മധുരരാജയ്ക്ക് പിന്നാലെ ഇട്ടിമാണിയിലും ജാക്ക് ആന്‍ഡ് ജില്ലിലും അഭിനയിക്കാന്‍ സാധിച്ചുവെന്ന് താരം പറയുന്നു. മധുരരാജയില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചു, ഇട്ടിമാണിയില്‍ ലാലേട്ടനൊപ്പവും. എന്താണ് പറയേണ്ടതെന്നറിയില്ല. അവര്‍ അഭിനയിക്കുന്നത് കാണുമ്പോഴാണ് തനിക്ക് ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന് മനസ്സിലായത്. തനിക്ക് റീടേക്ക് ചോദിക്കാന്‍ മടിയാണ്. എന്നാല്‍ അവര്‍ക്ക് ഇതിലൊന്നും ഒരു കുഴപ്പവുമില്ലെന്നും താരം പറയുന്നു.

View this post on Instagram

സാഗർ #LAD

A post shared by Aju Varghese (@ajuvarghese) on

മമ്മൂക്കയ്ക്കും ലാലേട്ടനും പിന്നാലെയായാണ് മഞ്ജു ചേച്ചിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. കാളിദാസ് ജയറാമും സൗബിനുമൊക്കെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജു ചേച്ചി ഒരു രക്ഷയുമില്ലെന്നും ശരിക്കും അത്ഭുതമാണെന്നും അജു പറയുന്നു. ഹ്യൂമര്‍സെന്‍സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് ചേച്ചി. സ്‌ക്രീനില്‍ മാത്രമല്ല അല്ലാതെയും ഫുള്‍ പോസിറ്റീവാണ് ചേച്ചിയെന്നും താരം പറയുന്നു.

Leave a Reply

Close Menu