ഓർമ്മകളിൽ എക്കാലവും താലോലിക്കുന്ന ദിനമാണ് ഇന്ന് ; കെ. മധു..
ഓർമ്മകളിൽ എക്കാലവും താലോലിക്കുന്ന ദിനമാണ് ഇന്ന് ; കെ. മധു..

1987 ല്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുപതാം നൂറ്റാണ്ട്’. മലയാള സിനിമ അതുവരെ കണ്ടിരുന്ന ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്. എസ് എന്‍ സ്വാമി രചിച്ച ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രം തരംഗമായി മാറി. അക്കാലത്തെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ചത്രം.

ഇരുപതാം നൂറ്റാണ്ടിന്‍റെ 32 വര്‍ഷങ്ങള്‍ തികയുന്ന ഇന്ന് കെ. മധു ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ്..

ഓർമ്മകളിൽ എക്കാലവും താലോലിക്കുന്ന ദിനമാണ് ഇന്ന് . ” ഇരുപതാം നൂറ്റാണ്ട് ” എന്ന ഞാൻ ഏറെ സ്നേഹിക്കുന്ന ചിത്രം പിറന്നിട്ട് വർഷം 32 തികയുന്നു . മനസ്സിൽ ഓർമ്മകൾ തിരതല്ലുന്നു… മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ തങ്കലിപികളാൽ അടയാളപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി പുതു ഭാവത്തിൽ പുത്തൻ വേദികളിൽ ഇപ്പോഴും ജന്മമെടുക്കുകയും അരങ്ങു വാഴുകയും ചെയ്യുന്നത് കാണുന്നത് എത്ര പരമ പുണ്യമാണ് ഒരു സംവിധായകന്.സാഗർ ഏലിയാസ് ജാക്കിയുടെ പിറവി ഒരുക്കിയ എസ്.എൻ.സ്വാമിക്ക് സരസ്വതീ കടാക്ഷം എന്നുമുണ്ടാവട്ടെ..ഒപ്പം,
കഴിഞ്ഞ നൂറ്റാണ്ടിൽ എന്നോട് സഹകരിച്ച ചിത്രത്തിലെ മുഴുവൻ അംഗങ്ങളോടും, സിനിമ ഏറ്റെടുത്ത പ്രേക്ഷക ഹൃദയങ്ങളോടും ഈ നൂറ്റാണ്ടിലെ ഈ ദിനം എന്റെ അളവറ്റ സ്നേഹവും നന്ദിയും അറിയിക്കാൻ ഉപയോഗിക്കട്ടെ. “നന്ദി”

Leave a Reply

Close Menu