റിലീസിന്റെ അന്‍പതാം ദിനത്തില്‍ ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍…
റിലീസിന്റെ അന്‍പതാം ദിനത്തില്‍ ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍…

റിലീസ് ആയതിന്റെ അൻപതാം ദിനത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലും കയറിപ്പറ്റാനൊരുങ്ങി ലൂസിഫർ. മെയ് 16 മുതൽ ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാകും. ആമസോൺ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകുമെന്നും ട്വീറ്റിൽ പറയുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. നൂറ്റമ്പതു കോടി കളക്ഷൻ നേടിയ ചിത്രം മാർച്ച് 28നാണ് റിലീസായത്.

കേരളത്തിൽ മാത്രം നാനൂറ് തിയേറ്ററുകളിലാണ് ലൂസിഫർ പ്രദർശിപ്പിച്ചത്. 43 രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ലൂസിഫർ സ്വന്തമാക്കിയിരുന്നു. ദുബായ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലും വൻ വരവേൽപ്പായിരുന്നു ചിത്രത്തിന് ലഭിച്ചത്. മുരളീ ഗോപി തിരക്കഥ രചിച്ച ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്.

Leave a Reply

Close Menu