ഉചിതമായ സമയത്ത് മോഹന്‍ലാലുമൊത്തുള്ള ആ ചിത്രം നടക്കുമെന്ന് പ്രതീക്ഷയുണ്ട് ; വിഷ്ണു ഉണ്ണികൃഷ്ണന്‍ …
ഉചിതമായ സമയത്ത് മോഹന്‍ലാലുമൊത്തുള്ള ആ ചിത്രം നടക്കുമെന്ന് പ്രതീക്ഷയുണ്ട് ; വിഷ്ണു ഉണ്ണികൃഷ്ണന്‍ …

മലയാള സിനിമയിലെ പുതിയ തിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ഇരുവരും ചേര്‍ന്നെഴുതിയ ആദ്യ രണ്ട് ചിത്രങ്ങളും വലിയ വിജയം നേടിയിരുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും എഴുതിയ ഒരു യമണ്ടന്‍ പ്രേമകഥ തിയറ്ററുകളില്‍ മികച്ച കളക്ഷനോടെ തുടരുകയാണ്. ഇതിനകം ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.

ചിത്രത്തെ കുറിച്ചുള്ള സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ശ്രദ്ധേയമായ വിജയം നേടാനായത് ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം ദുര്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയില്‍ കൂടിയായിരുന്നു.

ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉചിതമായ സമയത്ത് ആ ചിത്രം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇപ്പോള്‍ ഇതിനെ കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിട്ടില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Close Menu