മോഹന്‍ലാല്‍ ജീനിയസ്സാണ്! മികച്ച സംവിധായകനാവാന്‍ അദ്ദേഹത്തിന് കഴിയും ; പ്രിയദര്‍ശന്‍
മോഹന്‍ലാല്‍ ജീനിയസ്സാണ്! മികച്ച സംവിധായകനാവാന്‍ അദ്ദേഹത്തിന് കഴിയും ; പ്രിയദര്‍ശന്‍

താരങ്ങളില്‍ പലരും സംവിധായകരായി തുടക്കം കുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അടുത്തതായി ആരായിരിക്കും സ്വന്തം സിനിമയുമായി എത്തുന്നതെന്ന തരത്തിലുള്ള ചോദ്യമാണ് ആരാധകരും ഉന്നയിക്കുന്നത്. പൃഥ്വിരാജ് സംവിധായകനായി മാറിയതിന് പിന്നാലെ പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചതായി താരങ്ങള്‍ പറഞ്ഞിരുന്നു. സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ മോഹന്‍ലാലിനോടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. സംവിധാനം വലിയ പണിയാണെന്നും അത് ചെയ്യാനുള്ള കഴിവൊന്നും തനിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സംവിധാനം ചെയ്യാനുള്ള സമയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നടനായി മുന്നേറുന്നതിനിടയില്‍ പൃഥ്വിരാജ് സംവിധാനവും വളരെ മനോഹരമായി നിര്‍വഹിച്ചതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും പൃഥ്വിയെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞും മോഹന്‍ലാല്‍ എത്തിയിരുന്നു. ്അധികം വൈകാതെ തന്നെ അദ്ദേഹത്തില്‍ നിന്നുമൊരു സിനിമ പ്രതീക്ഷിക്കാമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

പൃഥ്വിരാജിന്റെ വിലയിരുത്തല്‍ ശരിയായിരുന്നു. ലൂസിഫര്‍ കഴിഞ്ഞ് അധികം കഴിയുന്നതിനിടയിലാണ് സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ത്രീഡി ഫാന്റസി ചിത്രവുമായാണ് താനെത്തുന്നതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ബറോസ് എന്ന പേരാണ് ചിത്രത്തിന് നല്‍കിയത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തിട്ടുള്ളത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ജിജോയാമ്. മോഹന്‍ലാലിന്റെ സംവിധാനത്തെക്കുറിച്ച് കേട്ടപ്പോള്‍ ആരാധകര്‍ മാത്രമല്ല സുഹൃത്തുക്കളും സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു.

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ പ്രിയദര്‍ശനും അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ സിനിമ ഒരിക്കലും മോശമാവില്ലെന്നും നാല് പതിറ്റാണ്ടായുള്ള അനുഭവസമ്പത്ത് തന്നെ അദ്ദേഹത്തിന് തുണയാകുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. സിനിമാസംവിധാനത്തെക്കുറിച്ച് മോഹന്‍ലാല്‍ നേരത്തെ തീരുമാനിച്ചിരുന്നു. 10 വര്‍ഷം മുന്‍പ് അങ്ങനെയൊരു പ്ലാനുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അത് യാഥാര്‍ത്ഥ്യമായത്. മോഹന്‍ലാല്‍ ഒരു ജീനിയസ്സാണെന്നും മികച്ച സംവിധായകനാവാന്‍ അദ്ദേഹത്തിന് കഴിയുമെന്നും പ്രിയദര്‍ശന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Close Menu