മലയാളത്തില്‍ ആദ്യമായി റെക്കോര്‍ഡ് നേട്ടം നേടി ജിമ്മിക്കി കമ്മല്‍ സോങ്ങ്..
മലയാളത്തില്‍ ആദ്യമായി റെക്കോര്‍ഡ് നേട്ടം നേടി ജിമ്മിക്കി കമ്മല്‍ സോങ്ങ്..

മോഹന്‍ലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന പാട്ട് ഇതിനോടകം നമുക്ക് ഏറെ പ്രിയപ്പെട്ടതായതാണ്. ഇതാ ഇപ്പോൾ ഗാനം പുതിയ റെക്കോര്‍ഡും കരസ്ഥമാക്കിയിരുന്നു. മലയാളത്തില്‍ ആദ്യമായി ഒരു പാട്ട് യൂട്യൂബ്ബില്‍ 100 മില്ല്യണ്‍ വ്യൂസ് എന്ന റെക്കോര്‍ഡെന്ന നേട്ടമാണ് നേടിയിരിക്കുന്നത്.

വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നു പാടിയ പാട്ടിന് തനി നാടൻ താളമാണ്. വരികളും അതുപോലെ രസകരം. ഒരു ഇടവേളയ്ക്കു ശേഷം അനിൽ പനച്ചൂരാൻ കുറിച്ച സിനിമ ഗാനം കൂടിയാണിത്. ഷാൻ റഹ്മാന്റേതാണു സംഗീതം. ബെന്നി.പി.നായരമ്പലം എഴുതി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായാണ് ലാൽ ജോസ് ഒരു ചിത്രമൊരുക്കിയത്.

Leave a Reply

Close Menu