ലൂസിഫര്‍ തെലുങ്ക്.. ആന്ധ്ര, തെലുങ്കാനയില്‍ നാളെ റിലീസിനേത്തും..
ലൂസിഫര്‍ തെലുങ്ക്.. ആന്ധ്ര, തെലുങ്കാനയില്‍ നാളെ റിലീസിനേത്തും..

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനത്തിലെത്തിയ ലൂസിഫര്‍ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് നാളെ റിലീസിനെത്തും. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലാണ് ചിത്രം റിലീസിനെത്തുന്നത്.

ജനത ഗാരേജില്‍ ജൂനിയര്‍ എന്‍. ടി. ആറുമായി സ്ക്രീന്‍ പങ്കിട്ടതിനു ശേഷം മോഹന്‍ലാല്‍ സിനിമകള്‍ക്ക് തെലുങ്കില്‍ സ്വീകാര്യത കൂടി. പുലിമുരുകന്‍റെ തെലുങ്ക് വേര്‍ഷന്‍ മന്യം പുലിയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു .

മുരളിഗോപിയുടെ തിരക്കഥയില്‍ ആശീര്‍വ്വാദ് നിര്‍മ്മിച്ച ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്.

Leave a Reply

Close Menu