ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടിയെന്ന സൈക്കോ വില്ലന്‍! വെെറലായി പോസ്റ്റ്!
ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടിയെന്ന സൈക്കോ വില്ലന്‍! വെെറലായി പോസ്റ്റ്!

മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വിജയമായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഒരു കാലത്ത് മലയാളത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു. ലാലേട്ടന്റെ ജോര്‍ജ്ജ് കുട്ടിയെയും കുടുംബത്തിനെയും പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ക്ലൈമാക്‌സ് തന്നെയായിരുന്നു ദൃശ്യത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നത്. 2013ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമടക്കം നിരവധി റീമേക്കുകള്‍ വന്നു.

ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടി മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നത്. ഒരു കൊലപാതകത്തിനു ശേഷം കുടുംബത്തെ സംരക്ഷിക്കുന്ന ജോര്ജ്ജ് കുട്ടിയെ ലാലേട്ടന്‍ അത്രത്തോളം മികവുറ്റതാക്കിയിരുന്നു. അതേസമയം ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടിയെന്ന വില്ലനെ ചുണ്ടിക്കാണിക്കുന്ന തരത്തില്‍ ഒരു യുവാവ് എഴുതിയ കുറിപ്പ് സമുഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫേസ്ബുക്കിലെ മൂവീ സ്ട്രീറ്റ് ഗ്രൂപ്പില്‍ ഷാനിദ് എംകെ എന്ന യുവാവാണ് ജോര്‍ജ്ജ് കുട്ടിയെന്ന ബുദ്ധിമാനെ സൈക്കോ വില്ലനാക്കി മാറ്റിയത്

വില്ലന്റെ മാനസിക സംഘര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടു കൂടിയാണ് ഷാനിദ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാള സിനിമ കണ്ട എറ്റവും ബുദ്ധിമാനായ വില്ലന്‍, ജോര്‍ജ്ജ് കുട്ടിയെ നമ്മുക്ക് അങ്ങനെ വിശേഷിപ്പിക്കാം. അയാള്‍ ചെയ്ത് കൂട്ടിയത് മുഴുവന്‍ നിയമ വിരുദ്ധമായ കാര്യങ്ങളാണ്. തന്നെ സ്‌നേഹിക്കുന്ന നാട്ടുകാരെയും നാട്ടിലെ പോലെ ഡിപ്പാര്‍ട്‌മെന്‌റിനെയും മുഴുവന്‍ വിഡ്ഡികളാക്കിയ അയാളെ നമ്മള്‍ നായകനാക്കി പ്രതിഷ്ടിക്കുന്നു.

തന്റെ കുടുംബത്തിന് വേണ്ടി തെറ്റ് ചെയ്താല്‍ അത് ശരിയാണെന്ന പ്രതീതി നമ്മളില്‍ ജനിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. പക്ഷേ അയാളുടെ കുടുംബം അയാള്‍ക്ക് മാത്രമാണ് വലുത്, നമ്മുടെ ഒന്നും ആരുമല്ല,അത് കൊണ്ട് അയാള്‍ നായകന്‍ ആകുന്നില്ല. അവസാനം തങ്ങളുടെ കുടുംബത്തില്‍ വന്ന അതിഥിയെ ഇല്ലാതാക്കിയെന്നും തന്റെ കുടുംബം ആണ് തനിക്ക് വലുതെന്നും അതിന് വേണ്ടി എന്തും ചെയ്യുമെന്നും മുന്‍ ഐജിയുടെയും മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ മുന്നില്‍ അയാള്‍ ക്രൂരമായി പറയുന്നു.

കൂടാതെ അവരോട് മനസില്‍ ആയിരം തവണ മാപ്പ് പറഞ്ഞെന്നും ഇയാള്‍ തന്നെ പറയുന്നു. ഇതിലൂടെ നമ്മുക്ക് അനുമാനിക്കാന്‍ കഴിയുന്നത് ജോര്‍ജ്ജ് കുട്ടി ഒരു സൈക്കോ ആണെന്നാണ്. ജോര്‍ജ്ജ് കുട്ടി വില്ലന്‍ ആണെങ്കില്‍ ദൃശ്യത്തിലെ നായകന്‍ ആര്. സ്വന്തം മകനെ നഷ്ടമായിട്ടും മനസാക്ഷി കൈവിടാതെ മറ്റുളളവരുടെ വേദനയിലും ദുഖിക്കാന്‍ മനസുളള ആ പാവം മനുഷ്യന്‍. അതെ വരുണിന്റെ അച്ഛന്‍,ഐജിയുടെ ഭര്‍ത്താവ് നമ്മുടെ സിദ്ധിഖ് ഇക്ക. ഫേസ്ബുക്കില്‍ ഷാനിദ് കുറിച്ചു

മോഹന്‍ലാലിന്റെ ഫാമിലി ത്രില്ലര്‍ ചിത്രമായിരുന്ന ദൃശ്യത്തില്‍ മീനയായിരുന്നു നായികയായി എത്തിയിരുന്നത്. അന്‍സിബ ഹസനും എസ്തര്‍ അനിലും മക്കളുടെ വേഷത്തില്‍ അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം കലാഭവന്‍ ഷാജോണ്‍,ആശ ശരത്ത് തുടങ്ങിയവരുടെ പ്രകടനങ്ങളും സിനിമയില്‍ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയുടെ രണ്ടാം പകുതിയായിരുന്നു എല്ലാവര്‍ക്കും ഇഷ്ടമായിരുന്നത്. ആദ്യ പകുതി സാധാരണ ഒരു കുടുംബ കഥ പറഞ്ഞ ചിത്രം രണ്ടാം പകുതിയില്‍ ത്രില്ലര്‍ മൂഡിലേക്ക് മാറുകയായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വമ്പന്‍ കളക്ഷന്‍ തന്നെയായിരുന്നു നേടിയിരുന്നത്.

Leave a Reply

Close Menu