ലൂസിഫറിന് ആശംസകൾ അറിയിച്ചു കൊണ്ട് ക്രിക്കറ്റ്‌ താരം ഇർഫാൻ പത്താൻ; വൈറൽ ആയി ഇന്ദ്രജിത്തിന്റെ പോസ്റ്റർ !!
ലൂസിഫറിന് ആശംസകൾ അറിയിച്ചു കൊണ്ട് ക്രിക്കറ്റ്‌ താരം ഇർഫാൻ പത്താൻ; വൈറൽ ആയി ഇന്ദ്രജിത്തിന്റെ പോസ്റ്റർ !!

മലയാളി നടൻ ഇന്ദ്രജിത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ഇന്ന് പുറത്തിറങ്ങിയ ലൂസിഫർ കാരക്ടർ പോസ്റ്റർ ഷെയർ ചെയ്തു കൊണ്ട് ആണ് ഇർഫാൻ പത്താൻ ഇന്ദ്രജിത്തിന് ആശംസകൾ അറിയിച്ചത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ഇർഫാൻ പത്താൻ ഇന്ദ്രജിത്തിന് ആശംസ നേർന്നത്‌.

ആശിർവാദ് സിനിമാസ് നിർമാണത്തിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത്‌ മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ 22ആം കാരക്ടർ പോസ്റ്റർ ആണ് ഇന്ന് പുറത്തിറങ്ങിയത്. സിനിമക്ക് പുറത്തും വളർന്ന ഇന്ദ്രജിത്‌ – ഇർഫാൻ സൗഹൃദം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ ആയ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മുഖ്യ കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ മോഹൻലാലിന്‍റെ ഉറ്റസുഹൃത്ത് ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മഞ്ജുവാര്യരാണ് നായിക. ടൊവീനോ, വിവേക് ഒബ്‍റോയ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവര്‍ തന്ത്രപ്രധാനമായ റോളുകളിലാണ് ചിത്രത്തിൽ.

Leave a Reply

Close Menu