ആശംസകള്‍, നിങ്ങളത് അര്‍ഹിക്കുന്നു ; സുനില്‍ ഷെട്ടി..
ആശംസകള്‍, നിങ്ങളത് അര്‍ഹിക്കുന്നു ; സുനില്‍ ഷെട്ടി..

ഇന്നലെയാണ് മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

മോഹന്‍ലാലിനു പുറമേ നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പതിറ്റാണ്ടുകളായി മലയാള ചലചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനയ്ക്കാണ് മോഹന്‍ലാലിന് പുരസ്‌കാരം നല്‍കിയത്.

തിങ്കളാഴ്ച വൈകീട്ട് പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് കേരള ഹൗസില്‍ സ്വീകരണമൊരുക്കിയിരുന്നു. മോഹന്‍ലാല്‍, ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.

മോഹന്‍ലാലിന് ആശംസയുമായ് സുനില്‍ ഷെട്ടി ട്വീറ്റ് ചെയ്തു. ‘Congratualtions and Well deserved എന്നാണ് അദ്ദേഹത്തിന്‍റെ ട്വിറ്ററിലൂടെ ആശംസ നേര്‍ന്നത്..

Leave a Reply

Close Menu