ഫെസ്റ്റിവലിൽ ഒരു പടം ഇറങ്ങാം.. എന്നാൽ എന്ന് ലൂസിഫർ ഇറങ്ങുമോ അന്നാണ് ഫെസ്റ്റിവൽ – ബാല!!
ഫെസ്റ്റിവലിൽ ഒരു പടം ഇറങ്ങാം.. എന്നാൽ എന്ന് ലൂസിഫർ ഇറങ്ങുമോ അന്നാണ് ഫെസ്റ്റിവൽ – ബാല!!

ലൂസിഫർ എന്ന ചിത്രം ഒരുപക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും അധികം ഹൈപ്പ് റീലിസിനു മുൻപ് തന്നെ സൃഷ്ടിച്ച സിനിമ തന്നെയാകും. പ്രിത്വിരാജിന്റെ സംവിധാനത്തിൽ ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ അഭിനയിക്കുന്ന വമ്പൻ ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. പ്രിത്വിയുടെ ആദ്യ സംവിധാന സംരംഭം ഒരു വലിയ ക്യാൻവാസിൽ തന്നെയാണ് ഒരുങ്ങുന്നത്. മലയാളത്തിൽ നിന്നും മറ്റു ഭാഷകളിൽ നിന്നുമെല്ലാം താരങ്ങൾ ലൂസിഫറിൽ അണി നിരക്കുന്നുണ്ട്.

ചിത്രത്തിൽ നടൻ ബാലയും അഭിനയിക്കുന്നുണ്ട്. പുതിയ മുഖം മുതൽ തന്നെ പ്രിത്വിയുടെ അടുത്ത കൂട്ടുകാരിൽ ഒരാളാണ് ബാല. പ്രിത്വിയുടെ ആദ്യ സംവിധാന സംരംഭത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നെന്നു ബാല ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. താൻ ആദ്യമായി സംവിധാനം ചെയ്ത ഹിറ്റ്ലിസ്റ് എന്ന ചിത്രത്തിൽ പ്രിത്വി അഭിനയിക്കാൻ സമ്മതം അറിയിച്ചെങ്കിലും താരത്തിന് ചിക്കൻ പോക്സ് വന്നത് കൊണ്ട് അതിനു കഴിഞ്ഞില്ല എന്ന് പറഞ്ഞ ബാല. അതിനു പകരം തന്റെ സുഹൃത്തിന്റെ ആദ്യ ചിത്രത്തിൽ തനിക്ക് അഭിനയിക്കാനായി എന്ന് പറഞ്ഞു…

“ഫെസ്റ്റിവലിൽ ഒരു സിനിമ ഇറങ്ങാം.. എന്നാൽ എന്നെ സംബന്ധിച്ചു എന്ന് ലൂസിഫർ ഇറങ്ങുന്നുവോ അന്നാണ് ഫെസ്റ്റിവൽ ” എന്നും ബാല പറയുകയുണ്ടായി. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുന്ന ലൂസിഫർ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയക്കാരന്റെ കഥാപാത്രത്തിലാണ് മോഹൻലാൽ എത്തുന്നത്. വിവേക് ഒബറോയ് ആണ് വില്ലൻ. മഞ്ജു വാരിയർ നായികാ വേഷത്തിൽ എത്തുന്നു. വീഡിയോ കാണാം..

Leave a Reply

Close Menu