‘എല്ലാ പാര്‍ട്ടിയിലും വേണ്ടപ്പെട്ടവരുണ്ട്’ ; രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍..
‘എല്ലാ പാര്‍ട്ടിയിലും വേണ്ടപ്പെട്ടവരുണ്ട്’ ; രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍..

രാഷ്ട്രീയത്തിലേക്കില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് നടന്‍ മോഹന്‍ലാല്‍. എല്ലാ പാര്‍ട്ടിയിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ട്. തനിക്ക് ലഭിച്ച പത്മഭൂഷണ്‍ മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പത്മഭൂഷണ്‍ അവാര്‍ഡ് സ്വീകരിക്കാനെത്തിയപ്പോഴായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നാണ് മോഹന്‍ലാല്‍ പത്മവിഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് ഇന്ന് വൈകീട്ട് ആറിന് കേരള ഹൗസില്‍ സ്വീകരണമൊരുക്കും. മോഹന്‍ലാലിന് പുറമെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.

Leave a Reply

Close Menu