മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി; വൈകീട്ട് കേരളാ ഹൗസില്‍ സ്വീകരണം, വീഡിയോ ..
മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി; വൈകീട്ട് കേരളാ ഹൗസില്‍ സ്വീകരണം, വീഡിയോ ..

മോഹന്‍ലാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

മോഹന്‍ലാലിനു പുറമേ നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പതിറ്റാണ്ടുകളായി മലയാള ചലചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനയ്ക്കാണ് മോഹന്‍ലാലിന് പുരസ്‌കാരം നല്‍കിയത്.

തിങ്കളാഴ്ച വൈകീട്ട് പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് കേരള ഹൗസില്‍ സ്വീകരണമൊരുക്കും. മോഹന്‍ലാല്‍, ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.

Leave a Reply

Close Menu