ക്യാംപിൽ നിന്നും മടങ്ങുന്നത് നിങ്ങൾ തനിച്ചല്ല, നമ്മൾ ഒരുമിച്ചാണ്: മോഹൻലാൽ…
ക്യാംപിൽ നിന്നും മടങ്ങുന്നത് നിങ്ങൾ തനിച്ചല്ല, നമ്മൾ ഒരുമിച്ചാണ്: മോഹൻലാൽ…

പ്രളയത്തേക്കാൾ ഭീകരമാണ് പലർക്കും പ്രളയശേഷമുള്ള കാഴ്ചകൾ. ഒരുപാട് ആഗ്രഹത്തോടെ സ്വരുകൂട്ടിയതും കെട്ടിപ്പടുത്തതുമെല്ലാം നഷ്ടമായ ലക്ഷകണക്കിനാളുകളുണ്ട്. പ്രളയം കഴിഞ്ഞ് വീട്ടിൽ തിരികെ എത്തുമ്പോൾ കാണുന്ന കാഴ്ചകൾ പലർക്കും ആഘാതമുണ്ടാക്കുന്നതാണ്. പ്രളയമതിജീവിച്ചവർക്ക് ആശ്വാസത്തിന്റെ വാക്കുകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. പ്രിയതാരത്തിന്റെ വാക്കുകൾ മുന്നോട്ടുള്ള ജീവിതത്തിന് പുതിയ ഊർജമാണ് നൽകുന്നത്. മോഹൻലാൽ പറയുന്നതിങ്ങനെ:

പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം. ഒരു മലയാളി എന്ന നിലയില്‍ ഞാനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു. എന്റെ നാടിനെ മുന്‍പത്തേക്കാളേറെ ഇന്ന് സ്‌നേഹിക്കുന്നു. പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്ര വേഗമാണ് ജീവിതത്തിലേക്ക് പിച്ച വെക്കാന്‍ തുടങ്ങുന്നത്. നമുക്കത് സാധിക്കും നമുക്കേ സാധിക്കൂ.

പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്‌നേഹത്തിന്റെ കൈകള്‍ അത് ഇന്ന് അവസാനിക്കുന്നതല്ല. എനിക്കതില്‍ ഉറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും ഇനി മറ്റൊരു മലയാളിക്ക് അന്യനല്ല. ആവരുത്.

ഈ പ്രളയം നമ്മെ പഠിപ്പിച്ച കാര്യം അതാണ്. മണ്ണിനെ മനുഷ്യനെ പ്രകൃതിയെ സ്‌നേഹിച്ച് കൊണ്ട് അല്‍പം അല്‍പം കാരുണ്യത്തോടെ ജീവിക്കാന്‍. എനിക്ക് ഉറപ്പുണ്ട് എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോവുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മള്‍. പൊരുതുക ഒപ്പം ചേരാന്‍ ഞാനുണ്ട്.

#DoforKerala

Posted by Mohanlal on Wednesday, August 22, 2018

ലാലേട്ടന്റെ മാതാപിതാക്കളുടെ പേരിൽ ഉള്ള വിശ്വശാന്തി ഫൌണ്ടേഷൻ വയനാട്ടിലെ ഉൾപ്രേദേശങ്ങളിലെ 2000 കുടുംബങ്ങൾക്ക് കൈത്താങ്ങായി.അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും മോഹന്‍ലാല്‍ നന്ദി രേഖപ്പെടുത്തി.

 

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ മുഖേന നടത്തിയ സഹായങ്ങള്‍ക്കും താരം എല്ലാ അനിയന്മാരോടും നന്ദി രേഖപ്പെടുത്തിയിരുന്നു.

 

 

#DoforKerala

Posted by Mohanlal on Wednesday, August 22, 2018

 

Leave a Reply

Close Menu