വൈദ്യുതിയില്ലാതെ മൊബൈൽ ചാർജ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൈദ്യുതിയില്ലാതെ മൊബൈൽ ചാർജ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാലവർഷക്കെടുതി ശക്തമായതോടെ കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലർട്ട് ജനങ്ങൾ നിർബന്ധമായും പാലിക്കേണ്ട ജാഗ്രതാനിർദേശങ്ങള്‍ കേരള ദുരന്തനിവാരണ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. മഴ ശക്തമായ മിക്കയിടങ്ങളിലും വൈദ്യുതിയും മുടങ്ങിയ സാഹചര്യമാണ്.

അടിയന്തരഘട്ടത്തിൽ മൊബൈൽ ഫോണിൽ ചാർ‌ജ് ഇല്ലാത്തത് വലിയ പ്രശ്നം തന്നെയാണ്. വീട്ടിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചുതന്നെ മൊബൈൽ ചാർജ് ചെയ്യാം.

1.കയ്യിൽ ഉള്ള usb കേബിൾ ചാർജറിൽ കുത്തുന്ന പിന്നിന് മുന്‍പ് ഉള്ള wire പല്ലു കൊണ്ടു കടിച്ചു കീറുക
(ടൂൾസ് ഒന്നും ഇല്ലേൽ )

2. അങ്ങനെ കീറിയാൽ താഴെ ചിത്രത്തിൽ ഉള്ളതുപോലെ 4 ചെറിയ wire ഉണ്ടാകും അതിൽ…

3. അതിലെ ചുവപ്പും കറപ്പും wire എടുത്തു അതിന്റെ മുകളിൽ ഉള്ള പ്ലാസ്റ്റിക് ആവരണം കളയുക

4. ടിവി റിമോട്ടിലെ രണ്ടു ബാറ്ററിയും ക്ലോക്കിലെ ഒരു ബാറ്റിയറിയും എടുക്കുക.

5. ബാറ്ററിയുടെ കൂർത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടിൽ മുട്ടുന്ന പോലെ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക.അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോൾ അതൊരു വടിപോലെ ഉണ്ടാകും

6. അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടേ കുർത്ത അഗ്രം ഉണ്ടാവും അതിൽ നമ്മുടെ ചുവന്ന wire മുട്ടിക്കുക , താഴെ ഭാഗത്തു കറുത്ത വയറും

7. ഇപ്പോൾ മൊബൈൽ ചാർജ് ആയി തുടങ്ങുന്നത് കാണാം

8. പത്തു മിനിറ്റ് ഇങ്ങനെ പിടിച്ചാൽ തന്നെ 20 % charge മൊബൈലിൽ വരും

9. 4 ദിവസം വരെ ഇങ്ങനെ മൊബൈൽ ഓടിക്കാം, എത്ര നേരം പിടിക്കുന്നോ, അത്രയും ചാർജ് മൊബൈലിൽ കയറും (കടപ്പാട്; സോഷ്യൽ മീഡിയ)

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ:

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

Leave a Reply

Close Menu