ലാലേട്ടന്‍ ഈ വിഷയത്തില്‍ കൂടെ ഉണ്ട് എന്നത് ആശ്വാസവും സന്തോഷവും നല്‍കുന്നു…
ലാലേട്ടന്‍ ഈ വിഷയത്തില്‍ കൂടെ ഉണ്ട് എന്നത് ആശ്വാസവും സന്തോഷവും നല്‍കുന്നു…

ഷെയ്ന്‍ നിഗത്തിനെ വിലക്കിയ വാര്‍ത്തകളെ സംബന്ധിച്ചാണ് കുറേയേറെ ദിവസങ്ങളായി മലയാള സിനിമ ചര്‍ച്ചകള്‍. അമ്മ എന്ന സംഘടന പ്രശ്നത്തില്‍ ഇടപ്പെടുമെന്ന് ഇടവേള ബാബു പ്രതികരിച്ചിരുന്നു. നിലവില്‍ അമ്മ സംഘടനയുടെ പ്രസിഡണ്ട് മോഹന്‍ലാല്‍ ആണ്. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടപ്പെടുകയാണ് മോഹന്‍ലാല്‍ ഇപ്പോഴെന്ന് ബാബു രാജ് വ്യക്തമാക്കിയിരുന്നു.

ഷെയ്നിന്‍റെ അമ്മ സംഘടനക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘടന ഇടപ്പെടുന്നത്. ലാലേട്ടന്‍ ഈ വിഷയത്തില്‍ ഞങ്ങളുടെ കൂടെയുണ്ട് എന്നത് ആശ്വാസവും സന്തോഷവും നല്‍കുന്നതാണെന്ന് ഷെയ്നിന്‍റെ ഉമ്മ പ്രതികരിച്ചിരുന്നു. അമ്മ സംഘടന നമ്മുക്കൊപ്പമുണ്ട്, വേണ്ടത് ചെയ്ത് തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഷെയ്ന്‍റെ ഉമ്മ പറഞ്ഞു.നിലവില്‍ മോഹന്‍ലാല്‍ ബിഗ് ബ്രദര്‍ സിനിമയുടെ ഷൂട്ടിങ്ങുമായി പൊള്ളാച്ചിയിലാണ്. ഇന്നലെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു..

Leave a Reply

Close Menu