ഷെയിൻ നിഗം പ്രശ്നം സ്നേഹത്തോടെ പരിഹരിക്കുമെന്ന് മോഹൻലാൽ…
ഷെയിൻ നിഗം പ്രശ്നം സ്നേഹത്തോടെ പരിഹരിക്കുമെന്ന് മോഹൻലാൽ…

ഷെയ്ൻ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് മോഹൻലാൽ. പ്രശ്നപരിഹാരത്തിന് അമ്മ സംഘടന നീക്കം തുടങ്ങിയതിന് പിന്നാലെയാണ് താരസംഘടനയുടെ പ്രസിഡൻറ് മോഹൻലാലിൻറെ പ്രതികരണം. പ്രശ്നങ്ങൾക്ക് സ്നേഹത്തോടെയാണ് പരിഹാരം കാണുന്നതെന്ന് മോഹൻലാൽ പറഞ്ഞതായി മനോരമയാണ് റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച അമ്മ ഭാരവാഹികളുമായി ഷെയിൻ നിഗം കൂടിക്കാഴ്ച നടത്തുന്ന പശ്ചാത്തലത്തിലാണ് മോഹൻലാലിൻറെ പ്രതികരണം. സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഒത്തുതീർപ്പു ചർച്ച ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിരുന്നു. വെയിൽ കുർബാന തുടങ്ങിയ ചിത്രങ്ങൾ ഉപേക്ഷിക്കാനുള്ള തീരുമാനം പിൻവലിച്ച് ഷെയിൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. താരസംഘടനയായ അമ്മയും നേരത്തെ കത്ത് നൽകിയിരുന്നു.

Leave a Reply

Close Menu