ലൂസിഫറും ഇട്ടിമാണിയും കഴിഞ്ഞ് ബിഗ് ബ്രദറാവാന്‍ ലാലേട്ടന്‍! തരംഗമായി പുതിയ ഫാന്‍മേയ്ഡ് പോസ്റ്റര്‍..
ലൂസിഫറും ഇട്ടിമാണിയും കഴിഞ്ഞ് ബിഗ് ബ്രദറാവാന്‍ ലാലേട്ടന്‍! തരംഗമായി പുതിയ ഫാന്‍മേയ്ഡ് പോസ്റ്റര്‍..

വിയറ്റ്‌നാം കോളനി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത കൂട്ടുകെട്ടാണ് മോഹന്‍ലാലും സംവിധായകന്‍ സിദ്ധിഖും. ഇവരുടെ സിനിമകള്‍ക്കായി ആകാംക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. വിയറ്റ്‌നാം കോളനി, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് ബിഗ് ബ്രദര്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും മലയാളത്തില്‍ വീണ്ടും ഒന്നിച്ചിരിക്കുന്നത്.

അതേസമയം ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ സിനിമകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ പുതിയ സിനിമയിലേക്ക് എത്തിയിരിക്കുന്നത്. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് സൂപ്പര്‍താരം എത്തുന്നതെന്ന് അറിയുന്നു.

Leave a Reply

Close Menu