“ഇനി അങ്ങനെ ചെയ്‌താല്‍ നിനക്ക് അടി ഉറപ്പാണ്” ; എം.ജി ശ്രീകുമാറിനോട് മോഹന്‍ലാല്‍!
“ഇനി അങ്ങനെ ചെയ്‌താല്‍ നിനക്ക് അടി ഉറപ്പാണ്” ; എം.ജി ശ്രീകുമാറിനോട് മോഹന്‍ലാല്‍!

മോഹന്‍ലാലിന്‍റെ നിരവധി ചിത്രങ്ങളില്‍ അനേകം ഹിറ്റ് പാട്ടുകള്‍ പാടിയ ഗായകന്‍ എം.ജി ശ്രീകുമാര്‍ മോഹന്‍ലാലിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍കൂടിയാണ്. അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ലാല്‍ സലാം ഷോയില്‍ ക എം.ജി ശ്രീകുമാര്‍ അതിഥിയായി എത്തിയപ്പോള്‍ രസകരമായ ഒരു സംഭവം അദ്ദേഹം പങ്കുവെച്ചിരുന്നു. ‘

പരിപാടിക്കിടെ എം.ജി ശ്രീകുമാര്‍ മോഹന്‍ലാലിനെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് ഓര്‍ത്തെടുത്തു. എം.ജി ശ്രീകുമാര്‍ ആര്‍ട്സ് കോളേജിലും, മോഹന്‍ലാല്‍ എം.ജി കോളേജിലുമാണ് പഠിച്ചത്. എം.ജി കോളേജിലെ പെണ്‍കുട്ടികളെ കമന്റ് അടിച്ച എനിക്ക് അന്ന് മോഹന്‍ലാലിന്‍റെ വക ഒരു താക്കീത് കിട്ടിയെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു. ഇനി ആ ഏരിയയില്‍ കണ്ടാല്‍ നല്ല അടി കിട്ടുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

മോഹന്‍ലാലിനെ ആദ്യമായി കണ്ട ആ അനുഭവത്തെക്കുറിച്ച് എം.ജി ശ്രീകുമാര്‍ വിവരിച്ച് തീര്‍ന്നതും, അപ്പോള്‍ ആ ഒരു അടി ഇപ്പോഴും ബാക്കി കിടക്കുന്നുണ്ടെന്നായിരുന്നു മോഹന്‍ലാലിന്‍റെ കമന്റ്.

യോദ്ധ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച ഷോയിലാരുന്നു പ്രോഗ്രാമിന്റെ അണിയറപ്രവര്‍ത്തകര്‍ എം.ജി ശ്രീകുമാറിനെ ക്ഷണിച്ചത്.

Leave a Reply

Close Menu